മലയാളത്തിന്റെ മെഗാതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ അണിനിരത്തി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റ് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാളായ സുഭാഷ്. ഏകദേശം നൂറു മുതൽ 150 ദിവസം ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 90 മുതൽ 100 കോടി വരെ ആയേക്കാം എന്നാണ് സുഭാഷ് പറയുന്നത്.
ഓൺ എയർ കേരള എന്ന യൂട്യൂബ് ചാനലിനോടായിരുന്നു സുഭാഷ് ചിത്രത്തെ കുറിച്ച് സംസാരിച്ചത്. ശ്രീലങ്കയിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ വെച്ച് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഷാർജയിൽ പുരോഗമിക്കുകയാണ്. ഇതൊരു ത്രില്ലർ സിനിമ ആയാണ് ഒരുങ്ങുന്നത് എന്നും ഇനി ശ്രീലങ്ക, ഇന്ത്യ, യു കെ എന്നിവിടങ്ങളിലായി കുറച്ചധികം ഷെഡ്യൂളുകൾ ചിത്രത്തിന് ഉണ്ടെന്നും സുഭാഷ് പറഞ്ഞു. നയൻതാര ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ആന്റോ ജോസഫ് , സി ആർ സലിം എന്നിവർ ചേർന്ന് ഒരു പ്രൊഡക്ഷൻ ഹൗസ് പോലെയാണ് സിനിമ നിർമിക്കുന്നത് എന്നും നിർമ്മാണത്തിൽ പങ്കാളിയായ സുഭാഷ് പറയുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് തുല്യ പ്രാധാന്യമുള്ള തിരക്കഥയാണ് ചിത്രത്തിന്റേത് എന്നും അദ്ദേഹം പറഞ്ഞു. ഇതേ കാര്യം സംവിധായകൻ മഹേഷ് നാരായണനും സ്ഥിരീകരിച്ചിരുന്നു.
മഹേഷ് നാരായണൻ തന്നെ തിരക്കഥ രചിച്ച ചിത്രത്തിന് ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ- മമ്മൂട്ടി ടീം ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.