മലയാളികളുടെ പ്രിയപ്പെട്ട മണികിലുക്കം നിലച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം. നടനായും ഗായകനായും മലയാളികളുടെ മനസ്സിൽ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്തിയ കലാകാരനായിരുന്നു കലാഭവൻ മണി. ഒന്നുമില്ലായ്മയിൽ നിന്നും ജനകോടികളുടെ പ്രിയപ്പെട്ട മണി ചേട്ടനായി മാറിയ ഈ കലാകാരൻ ശൂന്യമാക്കി പോയ ഇരിപ്പിടം ഇന്നും എന്നും ഒഴിഞ്ഞു തന്നെ കിടക്കും എന്നതിന് സംശയമൊന്നുമില്ല. കാരണം മണിയെ പോലെ മണി മാത്രമേ ഉള്ളു. ആ പ്രതിഭക്കു പകരം വെക്കാൻ , ആ നഷ്ടത്തിന് പകരം വെക്കാൻ മലയാളികൾക്ക് ഇനി വേറൊരാൾ ഉണ്ടാവില്ല എന്നതും പകൽ പോലെ വ്യക്‌തമായ കാര്യമാണ്. ഇന്ന് മണിയുടെ രണ്ടാം ചരമ ദിനം ആചരിക്കുന്ന ഈ വേളയിൽ മണിക്ക് ഓർമ്മ പൂക്കളുമായി എത്തിയത് ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ ആയ മോഹൻലാലും മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയും ആണ്.
രണ്ടും പേരും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് മണിക്ക് ഓർമ്മ പൂക്കൾ അർപ്പിച്ചത്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്ക് ഒപ്പവും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മണിക്ക് രണ്ടു പേരോടും അടുത്ത സൗഹൃദവും ഉണ്ടായിരുന്നു. മണി മരിക്കുന്ന ആ സമയങ്ങളിൽ മോഹൻലാലിൻറെ നേതൃത്വത്തിൽ മണിയുടെ കരൾ മാറ്റി വെക്കാനുള്ള ഒരു ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി വരികയായിരുന്നു. അതിനിടക്ക് ആണ് മണി നമ്മളെ വിട്ടു പോയത്. ഇനി എത്ര നാൾ കഴിഞ്ഞാലും മണി മലയാളി മനസ്സിൽ മരിക്കാതെ തന്നെ തങ്ങി നിൽക്കും. ഇന്ന് കലാഭവൻ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. വിനയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തിൽ മണിയുടെ വേഷം അവതരിപ്പിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.