2018 ലെ ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ആയതിനാൽ ഒന്നുകിൽ ഈ മാസം അവസാനമോ അല്ലെങ്കിൽ പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ജൂലൈ മാസത്തിലോ ആണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കു എന്നാണ് സൂചന. വിവിധ ഭാഷകളിൽ നിന്ന് എത്തിയ 400 ചിത്രങ്ങളിൽ നിന്ന് എൺപതോളം ചിത്രങ്ങൾ ആണ് അന്തിമ പട്ടികയിൽ എത്തിയിരിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച ചിത്രങ്ങൾ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇത്തവണ കേരളാ സംസ്ഥാന അവാർഡ് ലഭിച്ച സൗബിൻ ഷാഹിറിന് ദേശീയ തലത്തിൽ പ്രത്യേക പരാമർശം ലഭിക്കാൻ ഉള്ള സാധ്യത ഉണ്ടെന്നും സൂചനകൾ പറയുന്നു.
ഇതിനു മുൻപ് 21 തവണ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ടിട്ടുള്ള മോഹൻലാൽ 13 തവണ ഫൈനൽ റൗണ്ടിൽ എത്തുകയും നാല് തവണ പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ളതും രണ്ടു തവണ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡും നേടിയ മോഹൻലാൽ ഒരു തവണ മികച്ച നിർമ്മാതാവിനുള്ള അവാർഡും നേടി. അഞ്ചു തവണയാണ് മോഹൻലാൽ ദേശീയ അവാർഡ് നേടിയത്. 15 തവണ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ടിട്ടുള്ള മമ്മൂട്ടി അഞ്ചു തവണ ഫൈനൽ റൗണ്ടിൽ വരികയും അതിൽ മൂന്നു തവണ മികച്ച നടനുള്ള അവാർഡ് നേടുകയും ചെയ്തു. ഈ വർഷം പേരൻപിലെ പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള അവാർഡ് സാധ്യത തള്ളികളയാൻ പറ്റില്ല.
ഏറ്റവുമധികം മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിയത് അമിതാബ് ബച്ചൻ ആണ്. 4 തവണയാണ് ബച്ചന് നാഷണൽ അവാർഡ് ലഭിച്ചത്. തൊട്ടുപിന്നാലെ 3 അവാർഡുകളുമായി മമ്മൂട്ടിയും കമലഹാസനും ഉണ്ട്. ഇത്തവണ പേരന്പിലൂടെ നാഷണൽ അവാർഡ് ലഭിച്ചാൽ ഏറ്റവും അധികം മികച്ച നടനായി രാജ്യം ആദരിക്കുന്ന നടനായി മമ്മൂട്ടി മാറും.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.