ഇന്നലെയാണ് പ്രശസ്ത രാഷ്ട്രീയ നേതാവ് സഖാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ദീർഘ നാളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് എഴുപത് വയസ്സായിരുന്നു. മന്ത്രിയായും ജനപ്രതിനിധിയായും മികച്ച സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാള സിനിമാ ലോകവും മുന്നോട്ടു വരികയാണ്. മലയാള സിനിമയിലെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി ഇപ്പോൾ ഖത്തറിലും മോഹൻലാൽ ബ്രിട്ടനിലും ആയത് കൊണ്ട് തന്നെ അന്തിമോപചാരം അർപ്പിക്കാൻ അവർക്ക് നേരിട്ടെത്തിചേരാൻ സാധിക്കില്ല. കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർ ആയിരുന്നു മോഹൻലാലും മമ്മൂട്ടിയും. “പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ..” എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.
കുറച്ചു കൂടി ദീർഘമായ കുറിപ്പാണു മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. “സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട”, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, നിവിൻ പോളി, മാല പാർവതി, സംവിധായകൻ വൈശാഖ്, എൻ എം ബാദുഷ, ആന്റോ ജോസഫ്, ഷാജി കൈലാസ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, മുകേഷ്, സുരാജ് വെഞ്ഞാറുമൂട്, ഇന്നസെന്റ്, ശരത് അപ്പാനി, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.