തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സിനിമ പ്രേമികളും സൂര്യയുടെ ജന്മദിനം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുമ്പോൾ സൂര്യക്ക് ഈ ജന്മദിനം നൽകുന്നത് ഇരട്ടി മധുരമാണ്. ഇന്നലെ പ്രഖ്യാപിച്ച അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര പുരസ്‍കാരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചത് സൂര്യക്കാണ്. ബോളിവുഡ് താരം അജയ് ദേവ്ഗണുമായി ഈ നേട്ടം പങ്കിടുകയായിരുന്നു സൂര്യ. സൂര്യക്ക് ലഭിക്കുന്ന ആദ്യത്തെ ദേശീയ പുരസ്‍കാരമാണിത്. സുധ കൊങ്ങര സംവിധാനം ചെയ്ത സൂററായ് പോട്രൂ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൂര്യക്ക് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ പുരസ്‍കാരം ലഭിച്ച സൂര്യക്ക് അഭിനന്ദനവും ജന്മദിന ആശംസകളും നൽകികൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് മലയാള സിനിമയിലെ താരസൂര്യന്മാരായ മോഹൻലാലും മമ്മൂട്ടിയുമാണ്. പുരസ്‍കാര നേട്ടത്തോടെ ഈ ജന്മദിനം ഏറെ സ്പെഷ്യലായതു എടുത്തു പറഞ്ഞു കൊണ്ടാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി സൂര്യക്ക് ആശംസകൾ നേർന്നത്.
മോഹൻലാലുമായും മമ്മൂട്ടിയുമായും അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് സൂര്യ. മോഹൻലാലിനോടൊപ്പം കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്ന ചിത്രത്തിൽ സൂര്യ അഭിനയിച്ചിട്ടുമുണ്ട്. എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ച സൂററായ് പോട്രൂവിൽ അതിഗംഭീര പ്രകടനമാണ് മാരൻ എന്ന കഥാപാത്രമായി സൂര്യ നൽകിയത്. ഇപ്പോൾ ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഈ ചിത്രത്തിലെ പ്രകടനത്തിന് അപർണ ബാലമുരളി മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയപ്പോൾ ഇതിലെ പശ്‌ചാത്തല സംഗീതമൊരുക്കിയ ജി വി പ്രകാശ് കുമാറും അവാർഡ് നേടി. ഇതിനു തിരക്കഥ ഒരുക്കിയ സുധ കൊങ്ങര, ശാലിനി നായർ എന്നിവർക്കാണ് മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡ്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.