മോഹൻലാൽ- മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു; ഏറ്റു മുട്ടുന്നത് വമ്പൻ ചിത്രങ്ങൾ.
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഇപ്പോൾ ഒരുപിടി വമ്പൻ ചിത്രങ്ങൾ ചെയ്ത തീർക്കുന്ന തിരക്കിലാണ്. അവർ ഇപ്പോൾ ചെയ്യുന്നതും, അവരുടേതായി ഇനി തുടങ്ങാൻ പോകുന്ന ചിത്രങ്ങളും മലയാള സിനിമാ പ്രേമികൾക്കും ആരാധകർക്കും ഏറെ പ്രതീക്ഷ നല്കുന്നവയാണ്. പുതിയ തലമുറക്കും മികച്ച സംവിധായകർക്കുമൊപ്പം ഇരുവരും കൈകോർക്കുന്നത് മലയാള സിനിമയ്ക്കു തന്നെ വലിയ ഊർജമാണ് നൽകുന്നത്. ജീത്തു ജോസഫ് ഒരുക്കുന്ന നേര് ആണ് മോഹൻലാൽ ഇപ്പോൾ ചെയ്യുന്നതെങ്കിൽ, രാഹുൽ സദാശിവന്റെ ഭ്രമയുഗമാണ് മമ്മൂട്ടി ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രം. ഇതിനു ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ എംപുരാനിലാണ് മോഹൻലാൽ ജോയിൻ ചെയ്യുക.
എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അധികം സംഭവിക്കാതിരുന്ന മോഹൻലാൽ- മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടത്തിന് ഈ വർഷവും അടുത്ത വർഷവും കളമൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ വർഷം ക്രിസ്മസിന് മോഹൻലാൽ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ത്രീഡി ഫാന്റസി ചിത്രമായ ബറോസ് പ്രദർശനത്തിനെത്തുമ്പോൾ, അതിനോട് ഏറ്റു മുട്ടാൻ ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയോ രാഹുൽ സദാശിവന്റെ ഭ്രമയുഗമോ ആയി മമ്മൂട്ടിയുണ്ടാകുമെന്നാണ് തീയേറ്റർ വൃത്തങ്ങൾ നൽകുന്ന സൂചന. അത് മാത്രമല്ല, അടുത്ത വർഷം മാർച്ചിൽ റിലീസ് പ്ലാൻ ചെയ്യുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബനെ എതിരിടാൻ മമ്മൂട്ടിയുടെ വൈശാഖ്- മിഥുൻ മാനുവൽ തോമസ് ചിത്രമാണുണ്ടാവുകയെന്നും വാർത്തകളുണ്ട്.
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് അടുത്ത ജനുവരിയിൽ റിലീസ് പ്ലാൻ ചെയ്യുമ്പോൾ, മമ്മൂട്ടിയുടെ അടുത്ത റിലീസ് സെപ്റ്റംബർ 28 ന് വരുന്ന കണ്ണൂർ സ്‌ക്വാഡ് ആണ്. ജിയോ ബേബി ഒരുക്കിയ കാതൽ എന്ന ചിത്രവും മമ്മൂട്ടിയുടേതായി ഈ വർഷം റിലീസ് ചെയ്യും. അടുത്ത വർഷം റിലീസ് പ്ലാൻ ചെയ്യുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങൾ, പാൻ ഇന്ത്യൻ ചിത്രമായ വൃഷഭ, ജീത്തു ജോസഫിന്റെ റാം സീരിസ് എന്നിവയാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.