കോവിഡ് 19 ഭീഷണി മൂലം മൂന്നു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന മലയാള സിനിമാ ലോകം ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തീയേറ്ററുകൾ എന്ന് തുറക്കാൻ പറ്റുമെന്നോ സിനിമാ പ്രവർത്തനങ്ങൾ എന്ന് മുതൽ ആരംഭിക്കാൻ പറ്റുമെന്നോ ആർക്കും ഒരു നിശ്‌ചയവുമില്ലാത്ത അവസ്ഥ. ഒട്ടേറെ ചിത്രങ്ങൾ റിലീസ് കാത്തു കിടക്കുന്നു. അതുപോലെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന ചിത്രങ്ങൾ വേറെയും. ഈ സാഹചര്യത്തിൽ ഇനി കുറെ നാൾ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാണം മലയാള സിനിമയ്ക്കു താങ്ങാൻ ആവില്ലെന്നും അതിന്റെ ഭാഗമായി ചിത്രങ്ങളുടെ നിർമ്മാണ ചെലവ് പുറത്തു കൊണ്ട് വറ്റുന്നതിന്റെ ഭാഗമായി താരങ്ങളും സാങ്കേതിക പ്രവർത്തകരും തങ്ങളുടെ പ്രതിഫലം പകുതി ആയെങ്കിലും കുറക്കണമെന്നുമാണ് നിർമ്മാതാക്കളുടെ ആവശ്യം. ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പ്രതിഫല തുക മീഡിയ വൺ ചാനെൽ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരിക്കുകയാണ്. നിർമ്മാതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ പ്രതിഫല തുക സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
അത് പ്രകാരം മലയാളത്തിൽ ഏറ്റവും പ്രതിഫലം പറ്റുന്ന താരം മോഹൻലാൽ ആണ്. നാല് മുതൽ എട്ടു കോടി വരെയാണ് സിനിമയുടെ വലിപ്പമനുസരിച്ചു മോഹൻലാൽ വാങ്ങുന്ന പ്രതിഫലം. മമ്മൂട്ടി രണ്ടു മുതൽ മൂന്ന് കോടി വരെ വാങ്ങുമ്പോൾ ദിലീപ് വാങ്ങുന്നത് രണ്ടു മുതൽ രണ്ടര കോടി വരെയാണ്. പൃഥ്വിരാജ് സുകുമാരൻ ഒന്നര മുതൽ രണ്ടു കോടി വരെയാണ് പ്രതിഫലം വാങ്ങുന്നതെങ്കിൽ നിവിൻ പോളിയുടെ പ്രതിഫലം ഒരു കോടിയാണ്. ദുൽഖർ സൽമാൻ എഴുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങുമ്പോൾ ഫഹദ് ഫാസിൽ അറുപത്തിയഞ്ച് മുതൽ എഴുപത്തിയഞ്ച് ലക്ഷം വരെയാണ് വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സുരേഷ് ഗോപി എഴുപതു ലക്ഷമാണ് വാങ്ങുന്നതെന്നും അതിൽ പറയുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.