ഒരു രാത്രി കൂടി കാത്തിരിക്കാം. സിനിമപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 23ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപന വിവരം അറിയിച്ചത്. അതിനിടെ നടന് മോഹന്‍ലാല്‍ സമൂഹമാധ്യമത്തിലൂടെ ചില ചിത്രങ്ങള്‍ പങ്കുവെച്ചതും വാര്‍ത്തയായിരുന്നു. മണ്ണിന്റെ പ്രതലം എന്ന തരത്തില്‍ ആരാധകര്‍ക്ക് കൗതുകമുണര്‍ത്തിയ ചിത്രങ്ങള്‍ എന്താണെന്ന് ചോദിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്.
കഥ പശ്ചാത്തലമോ സിനിമയിലെ മോഹന്‍ലാലിന്റെ ലുക്കിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാനാണ്. ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന് ഷെഡ്യൂള്‍ നീണ്ടു നില്‍ക്കുമെന്നാണ് സൂചന. സിനിമയില്‍ ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുതയെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെ നോക്കിക്കാണുന്നത്. ഈ സിനിമ ലിജോ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാന്‍- ലിജോ കൂട്ടുകെട്ടില്‍ അണിയറില്‍ വമ്പന്‍ ചിത്രം ഒരുങ്ങുന്നതായി പൃഥ്വിരാജ് ദ് ക്യൂവിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമെന്ന സിനിമ ഐഎഫ്എഫ്കെയിൽ ഗംഭീര പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.