മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പൂർണമായും തന്റെ ട്രാക്ക് മാറ്റി സഞ്ചരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതിന്റെ തുടർച്ചയെന്നോണമുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതും. തന്റെ തീർത്തും വ്യത്യസ്തമായ കഥ പറച്ചിൽ ശൈലി കൊണ്ട് സിനിമാസ്വാദകരെ അമ്പരപ്പിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹൻലാൽ കൈക്കോർക്കുകയാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ടീം ഒന്നിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹമിട്ട ട്വീറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ് മോഹൻലാൽ.
റാം പൂർത്തിയാക്കിയതിനു ശേഷം, ഈ വർഷം നവംബർ മാസത്തിൽ മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ജോയിൻ ചെയ്യുണെന്നാണ് വാർത്തകൾ പറയുന്നത്. ഷിബു ബേബി ജോണിന്റെ ജോണ് മേരി പ്രൊഡക്ഷൻസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്നും സൂചനയുണ്ട്. ഇതേ ബാനറിൽ മോഹൻലാൽ നായകനായി വിവേക് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച L353 എന്ന ചിത്രം വൈകുമെന്നും വാർത്തകൾ പറയുന്നു. അങ്കമാലി ഡയറീസ്, ആമേൻ, ജെല്ലിക്കെട്ട്, ചുരുളി, ഈ മ യൗ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത റിലീസ് മമ്മൂട്ടി നായകനായ നൻ പകൽ നേരത്ത് മയക്കമാണ്. ഒരേയൊരു കഥാപാത്രം മാത്രമുള്ള ഷാജി കൈലാസിന്റെ എലോൺ, മലയാളത്തിൽ ഇന്ന് വരെ പറയാത്ത പ്രമേയവുമായി എത്തുന്ന വൈശാഖ് ചിത്രം മോൻസ്റ്റർ, ജീത്തു ജോസഫിന്റെ റാം, ദൃശ്യം 3, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ തുടങ്ങിയ ഏറെ ആവേശം നൽകുന്ന ലൈൻ അപ്പാണ് മോഹൻലാലിനുള്ളത്. ഇത് കൂടാതെ പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമായ ഋഷഭയും മോഹൻലാൽ പ്രഖ്യാപിച്ചിട്ടുണ്ട്. അനൂപ് സത്യൻ, അൽഫോൻസ് പുത്രൻ, ടിനു പാപ്പച്ചൻ എന്നീ പുതിയ തലമുറയിലെ പ്രതീക്ഷ പകരുന്ന സംവിധായകരും മോഹൻലാൽ നായകനായി എത്തുന്ന ചിത്രങ്ങളുടെ പണിപ്പുരയിലാണ് എന്നും വാർത്തകൾ വരുന്നുണ്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.