ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂട് പിടിച്ച ചർച്ച, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒന്നിക്കുന്നു എന്ന വാർത്തയെ കുറിച്ചാണ്. പുതിയ തലമുറയിലെ ഏറെ ആരാധകരുള്ള, മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിനൊപ്പം മോഹൻലാൽ ആദ്യമായി കൈകോർക്കുന്നു എന്ന വാർത്ത മലയാള സിനിമ പ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ഏറെ ആവേശം പകരുന്ന ഒന്നാണ്. ഈ വാർത്തയുടെ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ ഈ നിമിഷം വരെ ഇതൊരു ഊഹാപോഹം മാത്രമായാണ് നിൽക്കുന്നത്. എന്നാൽ ഏറ്റവും പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ പ്രൊജക്റ്റ് ഏകദേശം ഉറപ്പായി എന്നാണ്. മോഹൻലാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് ചിത്രം റാം കഴിഞ്ഞാൽ ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുമെന്നാണ് സൂചന.
ആന്ധ്രയിലെ മലനിരകളിലുള്ള ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന, ഗുസ്തിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ കഥ കേട്ട മോഹൻലാൽ ഏറെ സന്തോഷവാനാനാണെന്നും തിരക്കഥ രചന ആരംഭിച്ചു കഴിഞ്ഞെന്നും വാർത്തകൾ പറയുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ മേരി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുകയെന്നാണ് മറ്റൊരു റിപ്പോർട്ട് പറയുന്നത്. നേരത്തെ അതിരൻ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ഒരു ചിത്രം മോഹൻലാലിനെ നായകനാക്കി ജോൺ മേരി പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിരുന്നു. ആശീർവാദ് സിനിമാസ് നിർമ്മിച്ച്, വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന ത്രില്ലറാണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ദീപാവലി റിലീസായി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.