മലയാളത്തിന്റെ മോഹൻലാലിനെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണുകളിലൂടെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ ഇന്ന് മലയാള സിനിമാ പ്രേമികളും ആരാധകരും സിനിമാ ലോകവുമെല്ലാം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യും. ഇപ്പോഴിതാ ഇതിന്റെ പുതിയ പോസ്റ്റർ, ലിജോ ജോസ് പെല്ലിശേരിയുടെ ജന്മദിനത്തിൽ പുറത്ത് വിട്ടു കൊണ്ട്, ചിത്രത്തിന്റെ റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് വാലിബൻ ടീം. അടുത്ത വർഷം ജനുവരി 26 നാണ് ഈ ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ലിജോ ജോസ് പെല്ലിശേരിയുടെ കഥക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രം ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
മോഹൻലാൽ ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ സൊനാലി കുൽക്കർണി, കാത്ത നന്ദി, ഹരീഷ് പേരാടി, മനോജ് മോസസ്, മണികണ്ഠൻ ആചാരി, സുചിത്ര നായർ, ഹരിപ്രശാന്ത് വർമ്മ, ഡാനിഷ് സൈത്, രാജീവ് പിള്ളൈ, സഞ്ജന ചന്ദ്രൻ, ആൻഡ്രിയ റവേറ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായ കന്നഡ ചിത്രം കാന്താര, കെ ജി എഫ് എന്നിവയുടെ സംഘട്ടനം ഒരുക്കിയ വിക്രം മോർ സംഘട്ടനമൊരുക്കിയ മലൈക്കോട്ടൈ വാലിബന് വേണ്ടി ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ, എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്. രാജസ്ഥാൻ, ചെന്നൈ എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഒരുക്കിയത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.