ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ബ്രഹ്മാണ്ഡ ചിത്രം, സെപ്റ്റംബർ 12 വ്യാഴാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. മൂന്ന് കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ഫാന്റസി ആക്ഷൻ ഡ്രാമ ചിത്രത്തിൽ അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ടോവിനോ തോമസ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ മലയാളത്തിന്റെ മെഗാ താരം മോഹൻലാലും ഉണ്ടെന്നുള്ള വിവരമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
തന്റെ ശബ്ദത്തിലൂടെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ സാന്നിധ്യം അറിയിക്കുന്നത്. ഈ ചിത്രത്തിലെ ദൈവതുല്യനായ ഒരു കോസ്മിക് ക്രിയേറ്റർ കഥാപാത്രത്തിനുള്ള ശബ്ദമാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. മോഹൻലാലും തന്റെ ശബ്ദത്തിലൂടെ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്ത വന്നതോടെ മലയാള സിനിമാ പ്രേമികളും ആരാധകരും ആവേശത്തിലാണ്. ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിന് വമ്പൻ വരവേൽപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് അവർ.
ടു ഡി, ത്രീഡി ഫോര്മാറ്റുകളിലായാണ് അജയന്റെ രണ്ടാം മോഷണം പ്രേക്ഷകരുടെ മുന്നിലെത്തുക. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ലാൽ ആണ്. സുജിത് നമ്പ്യാർ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. ടോവിനോക്ക് പുറമെ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.