ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കുന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ നടത്തിയ പ്രസ് മീറ്റ് ഇന്ന് നടന്നു. ഈ കഴിഞ്ഞ രണ്ടാഴ്ച്ച തന്നെ ആക്രമിച്ച മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയുമായി മോഹൻലാൽ കളം നിറഞ്ഞപോൾ പ്രസ് മീറ്റ് ഒരു മാസ്സ് സിനിമ പോലെ എന്റർടൈനർ ആയി മാറി എന്നു പറയാം. ദിലീപ് ഇപ്പോൾ അമ്മയുടെ ഭാഗം അല്ലെന്നും കോടതി വിധി വരാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഇനി ആലോചിക്കില്ല എന്നും മോഹൻലാൽ പറഞ്ഞു. അമ്മ എന്ന സംഘടനയും താൻ എന്ന വ്യക്തിയും എന്നും എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ ആണെന്നും എന്നാൽ ദിലീപ് നിരപരാധി ആണെന്ന് കോടതി വിധിച്ചാൽ അദ്ദേഹത്തെ അമ്മയിലേക്കു തിരിച്ചെടുക്കാൻ തയ്യാറാണ് എന്നും മോഹൻലാൽ പറഞ്ഞു.
അമ്മയുടെ ബൈലോ തന്നെ പുതുക്കാനും അതുപോലെ കൂടുതൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി സംഘടന ഏറ്റവും ജനാധിപത്യപരമായ രീതിയിൽ മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് തന്റെ ലക്ഷ്യം എന്നും മോഹൻലാൽ പറഞ്ഞു. WCC അംഗങ്ങളുമായി ഏതു തരത്തിലുള്ള ചർച്ചകൾക്കും തയ്യാറാണ് എന്നും അവർക്ക് അമ്മയുടെയും നേതൃ സ്ഥാനങ്ങളിലേക്ക് വരാം എന്നും മോഹൻലാൽ പറഞ്ഞു. താൻ അവരെ ക്ഷണിക്കുകയാണ് എന്നാണ് മോഹൻലാൽ പറഞ്ഞത്. ദിലീപ് വിഷയത്തിൽ അമ്മ രണ്ടായി പിളരാൻ ഉള്ള സാഹചര്യം വരെ ഉണ്ടായി എന്നും മോഹൻലാൽ പറഞ്ഞു. ജനറൽ ബോഡി മീറ്റിങ്ങിൽ ഒരാൾ പോലും എതിർക്കാതെ ദിലീപിന് എതിരായ തീരുമാനം മരവിപ്പിക്കണമെന്ന ആവശ്യം ഉണ്ടായപ്പോൾ ആണ് അങ്ങനെ ഒരു നടപടി ഉണ്ടായത് എന്നും, ഇപ്പോൾ എതിർക്കുന്ന ആരും അന്നവിടെ വരികയോ എതിർത്തു ഒരു വാക്ക് പോലും പറയുകയോ ചെയ്തില്ല എന്നും മോഹൻലാൽ പറഞ്ഞു.
അമ്മ എന്ന സംഘടന അതിലെ അംഗങ്ങൾക്കും അതിന് പുറത്തു ഉള്ളവർക്കും ചെയ്ത് കൊടുക്കുന്ന സഹായങ്ങൾ എടുത്തു പറഞ്ഞ മോഹൻലാൽ, ഇത്തരമൊരു സംഘടന പിരിച്ചു വിടണം എന്നൊക്കെ പറയുന്നത് വിഷമകരം ആണെന്നും പറഞ്ഞു. മാധ്യമങ്ങളുമായി സൗഹൃദത്തോടെ മുന്നോട്ടു പോകാൻ ആണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ തന്നെ ദിലീപ് അവസരങ്ങൾ ഇല്ലാതാക്കുന്നു എന്ന ഒരു പരാതി ആരും ഇതുവരെ എഴുതി രേഖാമൂലം സമർപ്പിച്ചിട്ടില്ല എന്നും ദിലീപിന്റെ കാര്യം ചർച്ച ചെയ്യാനുള്ള തീരുമാനം ജനറൽ ബോഡിയുടെ അജണ്ടയിൽ ഇല്ലായിരുന്നു എന്ന wcc യുടെ വാദം തെറ്റാണ് എന്നും മോഹൻലാൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.