ആരാധകർ ഒന്നടങ്കം കാത്തിരുന്ന കുഞ്ഞാലി മരക്കാർ പ്രഖ്യാപനം ഇന്ന് നടക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം കുഞ്ഞാലി മരക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഉണ്ടാവുമെന്ന് മുൻപ് തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രിയദർശനും അതിനെ സ്ഥിതീകരിക്കുന്ന മറുപടികൾ ആണ് നൽകിയത്. അതേ സമയം മമ്മൂട്ടിയെ നായകനാക്കി ഒരുക്കാൻ പ്രഖ്യാപിച്ചിരുന്ന കുഞ്ഞാലി മരക്കാറിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വരാത്തതും മോഹൻലാൽ ചിത്രത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.
കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമയും മോഹൻലാൽ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം കാസനോവയുടെ നിർമ്മാതാവും ആയിരുന്ന സി. ജെ. റോയ് ആണ് വിവരം പുറത്ത് വിട്ടത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിനായി കാത്തിരിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ സമയം നാലരയോടെ അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ എത്തി പ്രേക്ഷകരോട് പ്രഖ്യാപനം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളും സംവിധായകരും ഒപ്പം ഉണ്ടാകും എന്നാണ് വരുന്ന സൂചനകൾ. വാർത്ത പുറത്ത് വന്നതോടെ പ്രേക്ഷകരെ വലിയ കാത്തിരിപ്പിലാണ്. രണ്ടായിരം കോടി മുതൽ മുടക്കിൽ രണ്ടാമൂഴം ഉണ്ടാകുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. വി. എ. ശ്രീകുമാർ മേനോൻ ആയിരിക്കും രണ്ടാമൂഴം സംവിധാനം ചെയ്യുന്നത്. അതിന് മുന്നോടിയായി ഇരുവരും ഒന്നിക്കുന്ന ചിത്രം ഒടിയൻ 40 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന വമ്പൻ ചിത്രമാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉത്സവകാലത്ത് ഒടിയനോടൊപ്പം മമ്മൂട്ടിയുടെ മാമാങ്കം, പൃഥ്വിരാജ് നായകനാകുന്ന കാളിയൻ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.