കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ പാലക്കാട് ആരംഭിച്ചു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു എന്നാണ് ഈ ചിത്രത്തിന്റെ മുഴുവൻ പേര്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. ഈ ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന പഴയ മോഡൽ മെഴ്‌സിഡസ് ബെൻസിന്റെയും ബുള്ളറ്റിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. 2255 എന്ന നമ്പറാണ് ഈ രണ്ടു വാഹനങ്ങൾക്കും ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. താൻ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം സെറ്റിൽ നിന്നുള്ള ഫോട്ടോ സഹിതം പങ്കു വെച്ച് കൊണ്ട് മോഹൻലാൽ തന്നെയാണ് പുറത്തു വിട്ടത്. സ്റ്റൈലിഷ് ലുക്കിലാണ് ഇന്ന് പുറത്തു വന്ന ഫോട്ടോയിൽ മോഹൻലാൽ കാണപ്പെടുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ യഥാർത്ഥ ലുക്ക് ഇത് തന്നെയാണോ എന്നത് സ്ഥിതീകരിച്ചിട്ടില്ല. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ ആറാട്ടിൽ അണിനിരക്കുന്നുണ്ട്.
നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥും വില്ലനായി എത്തുന്നത് സമ്പത്തുമാണ്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. പതിനെട്ടു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ആറാട്ടു കോമഡി, ആക്ഷൻ എന്നിവക്ക് പ്രധാന്യം നൽകുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.