മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വമ്പൻ ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രം ജനുവരി പതിനെട്ടിന് രാജസ്ഥാനിൽ ആരംഭിക്കും. രാജസ്ഥാനിലെ ജയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ഈ ചിത്രം ആരംഭിക്കുക. പതിനെട്ടാം തീയതി തന്നെ ഈ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുമെന്ന് പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങാൻ പോകുന്നതെന്നാണ് സൂചന. ലിജോ ജോസ് പെല്ലിശേരി രചിച്ച കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്, ലിജോക്കൊപ്പം ചേർന്ന് ആമേൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം സമ്മാനിച്ച പി എസ് റഫീഖ് ആണ്. ഒരു പീരീഡ് ആക്ഷൻ ഡ്രാമയായി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ കന്നഡ നടൻ ഡാനിഷ്, മറാത്തി നടി സോണാലി, ബംഗാളി നടി കാത്ത നന്ദി, ബോളിവുഡ് നടൻ രാജ്പാൽ യാദവ്, മലയാള താരങ്ങളായ ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും അഭിനയിക്കും.
തമിഴിൽ നിന്ന് ജീവ, കമൽ ഹാസൻ എന്നിവരും ഹിന്ദിയിൽ നിന്ന് വിദ്യുത് ജമാലും ഈ ചിത്രത്തിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ ആണ്. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ദീപു ജോസഫാണ്. കെ ജി എഫ്, കാന്താര എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ ആയ വിക്രം മോർ ആണ് ഇതിന്റെ സംഘട്ടന സംവിധായകൻ.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.