മലയാളത്തിന്റെ സ്വന്തം മോഹൻലാൽ നായകനായ നേര് ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന കാഴ്‌ചയാണ് ചിത്രം റിലീസ് ചെയ്ത് മൂന്നാം വാരവും കാണാൻ സാധിക്കുന്നത്. ഡിസംബർ 21 ന് റിലീസ് ചെയ്ത നേര് ജനുവരി ഏഴിന് 18 ദിവസങ്ങൾ പിന്നിടുമ്പോൾ, ഈ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 81 കോടിയാണ്. കേരളത്തിൽ നിന്ന് 44 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ നേര്, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 5 കോടിക്ക് മുകളിലും വിദേശ മാർക്കറ്റിൽ നിന്ന് ഇതിനോടകം 32 കോടിയോളവും കളക്ഷൻ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ ലിസ്റ്റിൽ ദൃശ്യം, രോമാഞ്ചം, കണ്ണൂർ സ്‌ക്വാഡ്, വിക്രം എന്നിവയൊക്കെ മറികടന്ന നേര്, ദിവസങ്ങൾക്കുള്ളിൽ ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ കേരള ഗ്രോസും മറികടന്ന്, കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് കുതിക്കും. പുലി മുരുകൻ, ലൂസിഫർ, 2018 , ബാഹുബലി 2 , കെജിഎഫ് 2 , ജയിലർ, ലിയോ, ആർഡിഎക്സ് എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങൾ.
ആഗോള ഗ്രോസ് 81 കോടി പിന്നിട്ട നേര്, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രവും എട്ടാമത്തെ മലയാള ചിത്രവുമായി മാറിയിട്ടുണ്ട്. ആഗോള ഗ്രോസിലും കണ്ണൂർ സ്‌ക്വാഡ്, ആർഡിഎക്സ്, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളെ ദിവസങ്ങൾക്കുള്ളിൽ തന്നെ മറികടന്ന് കൊണ്ട് മലയാള സിനിമയുടെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഈ മോഹൻലാൽ ചിത്രവും. അധികം വൈകാതെ തന്നെ 100 കോടി ബിസിനസ്സ് പൂർത്തിയാക്കുന്ന ഈ ചിത്രം 100 കോടി തീയേറ്റർ ഗ്രോസിലേക്കും എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അങ്ങനെ സംഭവിച്ചാൽ 2018 , പുലി മുരുകൻ, ലൂസിഫർ എന്നിവക്ക് ശേഷം 100 കോടി ആഗോള ഗ്രോസ് നേടുന്ന നാലാമത്തെ മാത്രം മലയാള ചിത്രമായും നേര് മാറും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.