[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദൃശ്യവും ദൃശ്യം 2 ഉം കഴിഞ്ഞു മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും വരുന്നു; ട്വൽത് മാൻ ആയി മോഹൻലാൽ..!

മലയാള സിനിമയുടെ തലവര മാറ്റിക്കുറിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം. എട്ടു വർഷം മുൻപേ റിലീസ് ചെയ്ത ഈ ചിത്രമായിരുന്നു മലയാള സിനിമയെ ബോക്സ് ഓഫീസിൽ ആദ്യമായി അമ്പതു കോടി കടത്തിയത്. എഴുപത്തിയഞ്ച് കോടിയോളം രൂപയുടെ ബിസിനസ്സ് നടത്തിയ ഈ ചിത്രത്തിന് ശേഷം, മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിച്ചത് ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 നു വേണ്ടിയാണു. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആഗോള ശ്രദ്ധ നേടിയ ചിത്രമായി മാറി. ആമസോണിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിൽ ഒന്നായി മാറിയ ദൃശ്യം 2 , ഐ എം ഡി ബി റേറ്റിങ്ങിലും പോപ്പുലാരിറ്റി റേറ്റിങ്ങിലുമെല്ലാം ഇന്ത്യൻ സിനിമയിൽ തന്നെ  മുന്നിലെത്തി ചരിത്രം കുറിച്ചു. ഇപ്പോഴിതാ മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരിക്കൽ കൂടി നമ്മുടെ മുന്നിൽ എത്താനുള്ള ഒരുക്കത്തിലാണ്. ഇവരുടെ മൂന്നാമത്തെ പ്രോജക്ടിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തു വിട്ടു.

ദൃശ്യം സീരിസ് നിർമ്മിച്ച ആശീർവാദ് സിനിമാസ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ട്വൽത് മാൻ എന്നാണ്. പന്ത്രണ്ടാമൻ എന്നർത്ഥം വരുന്ന ഈ ടൈറ്റിലിനൊപ്പം വളരെ ദുരൂഹത നിറഞ്ഞ ത്രില്ലിംഗ് ആയ ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് ആണ്. അനിൽ ജോൺസൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ പ്രോജക്ടിന്റെ ഭാഗമാകുന്ന മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഉടനെ തന്നെ പുറത്തു വിടും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കൂടാതെ പകുതി ഷൂട്ടിംഗ് കഴിഞ്ഞ റാം, ദൃശ്യം 3 എന്നിവയും ഇനി മോഹൻലാൽ- ജീത്തു ജോസഫ് ടീമിൽ നിന്ന് വരാനുള്ള ചിത്രങ്ങൾ ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.