മലയാള സിനിമയുടെ തലവര മാറ്റിക്കുറിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം. എട്ടു വർഷം മുൻപേ റിലീസ് ചെയ്ത ഈ ചിത്രമായിരുന്നു മലയാള സിനിമയെ ബോക്സ് ഓഫീസിൽ ആദ്യമായി അമ്പതു കോടി കടത്തിയത്. എഴുപത്തിയഞ്ച് കോടിയോളം രൂപയുടെ ബിസിനസ്സ് നടത്തിയ ഈ ചിത്രത്തിന് ശേഷം, മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിച്ചത് ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 നു വേണ്ടിയാണു. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആഗോള ശ്രദ്ധ നേടിയ ചിത്രമായി മാറി. ആമസോണിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിൽ ഒന്നായി മാറിയ ദൃശ്യം 2 , ഐ എം ഡി ബി റേറ്റിങ്ങിലും പോപ്പുലാരിറ്റി റേറ്റിങ്ങിലുമെല്ലാം ഇന്ത്യൻ സിനിമയിൽ തന്നെ മുന്നിലെത്തി ചരിത്രം കുറിച്ചു. ഇപ്പോഴിതാ മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരിക്കൽ കൂടി നമ്മുടെ മുന്നിൽ എത്താനുള്ള ഒരുക്കത്തിലാണ്. ഇവരുടെ മൂന്നാമത്തെ പ്രോജക്ടിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തു വിട്ടു.
ദൃശ്യം സീരിസ് നിർമ്മിച്ച ആശീർവാദ് സിനിമാസ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ട്വൽത് മാൻ എന്നാണ്. പന്ത്രണ്ടാമൻ എന്നർത്ഥം വരുന്ന ഈ ടൈറ്റിലിനൊപ്പം വളരെ ദുരൂഹത നിറഞ്ഞ ത്രില്ലിംഗ് ആയ ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് ആണ്. അനിൽ ജോൺസൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ പ്രോജക്ടിന്റെ ഭാഗമാകുന്ന മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഉടനെ തന്നെ പുറത്തു വിടും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കൂടാതെ പകുതി ഷൂട്ടിംഗ് കഴിഞ്ഞ റാം, ദൃശ്യം 3 എന്നിവയും ഇനി മോഹൻലാൽ- ജീത്തു ജോസഫ് ടീമിൽ നിന്ന് വരാനുള്ള ചിത്രങ്ങൾ ആണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.