മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ റാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ബിഗ് ബഡ്ജറ്റ് ചിത്രമായ റാം കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷത്തോളമായി നിർത്തി വെച്ചിരിക്കുകയായിരുന്നു. ദൃശ്യം, ദൃശ്യം 2, ട്വൽത് മാൻ എന്നീ ഹാട്രിക്ക് സൂപ്പർ വിജയങ്ങൾക്കു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീമൊന്നിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ വാർത്തയാണ് പുറത്തു വരുന്നത്. ഈ ചിത്രം കൂടുതൽ വലുതാവുകയാണെന്നും, ഇനി രണ്ടു ഭാഗങ്ങൾ ആയാവും റാം പുറത്തു വരികയെന്നുമാണ്. മോഹൻലാൽ, തൃഷ എന്നിവർക്കൊപ്പം മറ്റൊരു പാൻ ഇന്ത്യൻ താരവും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാകുമെന്നും, അതുപോലെ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് പാൻ ഇന്ത്യൻ റിലീസായാവും റാം എത്തുകയെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്.
പ്രശസ്ത ട്രേഡ് അനലിസ്റ്റും സിനിമാ മാധ്യമ പ്രവർത്തകനുമായ ശ്രീധർ പിള്ളയാണ് ഇപ്പോഴീ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മോഹൻലാൽ, തൃഷ എന്നവർ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സുമൻ, ചന്ദുനാഥ്, ആദിൽ ഹുസൈൻ, ലിയോണ ലിഷോയ്, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ദുർഗാ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ആനന്ദ് മഹാദേവൻ തുടങ്ങി ഒരു വലിയ താരനിരതന്നെ ഇതിന്റെ ഭാഗമാണ്. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ആശീർവാദ് സിനിമാസാണ്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് എന്നിവരാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.