ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ അഭിനയത്തിന്റെ കാര്യത്തിൽ ആയാലും ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുന്ന കാര്യത്തിൽ ആയാലും മലയാള സിനിമയിൽ അതിരും എതിരും ഇല്ലാതെ നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ ഈ താരത്തിനു പുതിയ പട്ടം കൂടി ചാർത്തപ്പെട്ടിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് ആണ് മോഹൻലാലിന് പുതിയ വിളിപ്പേര് ചാർത്തി നൽകിയത്. മലയാള സിനിമയുടെ ദൈവം ആണ് മോഹൻലാൽ എന്ന് പറഞ്ഞ അവർ മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് എവർഗ്രീൻ ബ്ലോക്ക്ബസ്റ്റർ സ്റ്റാർ എന്നാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകൾ ആയ പുലി മുരുകനും ലൂസിഫറും മോഹൻലാലിന്റെ പേരിലാണ്.
ഈ വർഷത്തെ സിമ്മ അവാർഡ് വേദിയിൽ ഗസ്റ് ഓഫ് ഹോണർ ആയി ആണ് മോഹൻലാലിനെ ക്ഷണിച്ചിരിക്കുന്നത്. മോഹൻലാൽ കൂടാതെ മെഗാ സ്റ്റാർ ചിരഞ്ജീവിയും ഗസ്റ്റ് ഓഫ് ഹോണർ ആയി ഉണ്ടാകും. തമിഴ്, മലയാളം സിനിമകൾക്ക് അവാർഡുകൾ നൽകുന്ന ഓഗസ്റ്റ് പതിനാറിന് ആണ് മോഹൻലാൽ എത്തുന്നത് എങ്കിൽ, തെലുങ്ക്, കന്നഡ സിനിമകൾക്ക് അവാർഡ് നൽകുന്ന ഓഗസ്റ്റ് പതിനഞ്ചിനു ആണ് ചിരഞ്ജീവി എത്തുക. ഖത്തറിൽ വെച്ചാണ് ഇത്തവണ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ അവാർഡ് ദാന ചടങ്ങു നടക്കുക
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.