[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ എന്ന് ശ്രേയ ഘോഷാൽ

മലയാളത്തിൽ എക്കാലവും വലിയ നടനും താരവുമായി അറിയപ്പെടുന്ന നടനാണ് മോഹൻലാൽ. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും ഏറ്റവും അധികം ആരാധകരുള്ളതും അറിയപ്പെടുന്നതുമായ മലയാള നടനും മോഹൻലാൽ തന്നെയാണ്. തെലുങ്കിലും തമിഴിലും കന്നടയിലും മുതൽ ബോളിവുഡിൽ വരെ മോഹൻലാലിന് ആരാധകർ ഉണ്ട്. സാധാരണ ജനങ്ങൾ മുതൽ ടോപ് സെലിബ്രിറ്റീസ് വരെ കടുത്ത മോഹൻലാൽ ആരാധകരായി ഉണ്ട് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ആരാധകരുടെ എണ്ണത്തിലും താര മൂല്യത്തിലും എല്ലാം മോഹൻലാൽ തന്റെ ഇൻഡസ്ട്രിയിൽ ഉള്ള മറ്റു താരങ്ങളേക്കാൾ ഒരുപാട് മുകളിലാണ് എന്നത് ഈ നടനെ ഇന്നും അജയ്യനാക്കുന്നു.

ഒരുപക്ഷെ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സെലിബ്രിറ്റി ഫാൻസ്‌ ഉള്ള താരവും മോഹൻലാൽ തന്നെയായിരിക്കും. ആ ലിസ്റ്റിലേക്ക് ഇപ്പോൾ പുതിയൊരു പേര് കൂടി ചേർക്കപ്പെട്ടിരിക്കുന്നു. മറ്റാരുമല്ല ഇന്ത്യൻ സിനിമയിലെ ഇന്നത്തെ ഏറ്റവും മികച്ച ഗായിക ശ്രേയ ഘോഷാൽ ആണത്.

കഴിഞ്ഞ ദിവസം തന്റെ ആരാധകരുമായി സംവദിക്കാൻ ഫേസ്ബുക് ലൈവിൽ എത്തിയപ്പോൾ ആണ് ശ്രേയ മോഹൻലാലിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞത്. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടൻ ആരാണെന്നു ഉള്ള ആരാധകന്റെ ചോദ്യത്തിനാണ് സംശയമേതുമില്ലാത്ത മോഹൻലാൽ എന്ന് ശ്രേയ മറുപടി പറഞ്ഞത്.

shreya ghoshal mohanlal movie news

ന്യൂ ജെനെറേഷൻ താരങ്ങളിൽ പ്രിത്വിരാജ് ആണ് തന്റെ ഫേവറിറ്റ് ആക്ടർ എന്നും ശ്രേയ പറഞ്ഞു. പക്ഷെ മോഹൻലാൽ എന്ന് പറഞ്ഞാൽ ആ ഇഷ്ടം മറ്റുള്ളവരെക്കാൾ മുകളിൽ ആണെന്ന് ശ്രേയ സൂചിപ്പിച്ചു. ശ്രേയ ഈ പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

ഇന്ത്യൻ സിനിമയിലെ ഒട്ടു മിക്ക ഭാഷകളിലും പാടുന്ന ശ്രേയ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ഗായികയാണ്. ദേശീയ പുരസ്‍കാരങ്ങളും സംസ്ഥാന പുരസ്‍കാരങ്ങളും മറ്റനേകം അവാർഡുകളും വളരെ ചെറിയ സമയം കൊണ്ട് തന്നെ വാരി കൂട്ടിയ ഈ ഗായിക തന്റെ മനോഹരമായ ശബ്ദവും അത് പോലെ ഏതു ഭാഷയും ഞെട്ടിക്കുന്ന ലാഘവത്തോടെ വഴക്കിയെടുക്കുന്ന കഴിവ് കൊണ്ടുമാണ് ശ്രദ്ധ നേടിയത്.

ശ്രേയ മലയാള സിനിമയിലെത്തിയത് മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ വിടപറയുകയാണോ എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു. അൽഫോൻസ് ജോസഫ് ആണ് ആ ഗാനത്തിന് ഈണമിട്ടത്. ശ്രേയ ആദ്യമായി പാടിയ മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയാണ്. ഗോപി സുന്ദർ ഈണമിട്ട വെണ്ണിലവേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്.

മോഹൻലാലിനെ ആരാധിക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് ഓരോ ദിവസം കഴിയുംതോറും വർധിച്ചു വരികയാണ്. ഇന്ത്യൻ സിനിമയിലെ പ്രമുഖരായതും അല്ലാത്തതുമായ അഭിനേതാക്കൾ, സംവിധായകർ, ടെക്നിഷ്യൻമാർ തുടങ്ങി ബോളിവുഡിലെയും ടോളിവുഡിലെയും സാൻഡൽവുഡിലെയും കോളിവുഡിലെയുമെല്ലാം ഇതിഹാസ തുല്യരായവർ വരെ മോഹൻലാലിനോടുള്ള ആരാധന ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരവസരത്തിൽ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുള്ളവരാണ്.

ഇന്ന് ജീവിച്ചിരിക്കുന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനെന്നാണ് ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ മോഹൻലാലിനെ വിശേഷിപ്പിച്ചത്. അതുപോലെ ലോക സിനിമയിലെ ഏറ്റവും മികച്ച 10 നടന്മാരെ എടുത്താൽ ആ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ഉറപ്പായിട്ടും ഉണ്ടാകുന്ന പേര് മോഹൻലാലിന്റേതായിരിക്കുമെന്നാണ് തമിഴ് യുവതാരം ധനുഷ് കുറച്ചു നാൾ മുൻപ് തുറന്നു പറഞ്ഞത്.

വരാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതത്തിലെ നായക വേഷത്തിലൂടെ നമ്മുടെ ഈ മഹാ നടൻ ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

 

webdesk

Recent Posts

മാജിക് ഫ്രെയിംസിന്റെ “ബേബി ഗേൾ” ഷൂട്ടിംഗ് ആരംഭിച്ചു; സംവിധാനം അരുൺ വർമ്മ. തിരക്കഥ ബോബി സഞ്ജയ്

ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…

2 days ago

ഇടിയുടെ ‘പഞ്ചാര പഞ്ച്’ ആലപ്പുഴ ജിംഖാന’യിലെ അടുത്ത ഗാനം പുറത്തിറങ്ങി

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

2 days ago

പെണ്ണേ നീ തീയാകുന്നു… മാസ്സ് ആയി “മരണമാസ്സ്‌” ട്രെയ്‌ലർ.

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…

3 days ago

ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും.

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌…

3 days ago

വിവാദങ്ങൾക്കിടയിലും എമ്പുരാന്റെ ബോക്സ് ഓഫീസ് താണ്ഡവം

ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…

4 days ago

ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…

6 days ago

This website uses cookies.