സംഗീത ലോകത്തെ അസാമാന്യ പ്രതിഭകളിൽ ഒന്നായി ലോകം വാഴ്ത്തുന്ന ബാലസംഗീതജ്ഞനാണ് തമിഴ്നാട് സ്വദേശിയായ ലിഡിയൻ നാദസ്വരം. ഒട്ടേറെ സംഗീത ഉപകരണങ്ങൾ വായിക്കുകയും പാടുകയും ചെയ്യുന്ന ലിഡിയൻ, പിയാനോ വായനയിൽ കുട്ടി മാന്ത്രികൻ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ ഈ ബാല സംഗീതജ്ഞൻ സംഗീത സംവിധായകനായി കൂടി അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മലയാള സിനിമയുടെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് നിധി കാക്കും ഭൂതം എന്ന ചിത്രത്തിലൂടെയാണ് ലിഡിയൻ നാദസ്വരം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. വാസ്കോഡി ഗാമയുടെ നിധിയുടേ സൂക്ഷിപ്പുകാരനായ ബറോസ് എന്ന നാനൂറു വർഷം പ്രായമുള്ള ഭൂതമായി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ പഴയ കാലഘട്ടത്തിലെയും പുതിയ കാലഘട്ടത്തിലെയും സംഗീതം കടന്നു വരുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന സമയം മുതൽ മോഹൻലാലിനൊപ്പമുള്ള ലിഡിയൻ, അദ്ദേഹത്തെ കുറിച്ച് പറയുന്ന വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തന്റെ ആരാധകർക്കൊപ്പം നടത്തിയ ഇൻസ്റ്റാഗ്രാം ചാറ്റിലാണ് മോഹൻലാലിനെ കുറിച്ച് ലിഡിയൻ നാദസ്വരം മനസ്സ് തുറക്കുന്നത്. മോഹൻലാൽ ഒരു ജീനിയസ് ആണെന്നും, അത്‌പോലെ തന്നെ ഏറ്റവും വിനയത്തോടെ മാത്രം നമ്മളോട് പെരുമാറുന്ന മനുഷ്യനാണെന്നും ലിഡിയൻ പറയുന്നു. മോഹൻലാൽ പോലെയൊരു ഇതിഹാസം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തന്നെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ലിഡിയൻ പറഞ്ഞിട്ടുണ്ട്. ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ബറോസ് ചിത്രീകരിക്കുന്നത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.