ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ മലയാളം പതിപ്പ് ഒരുങ്ങുകയാണ്. ബോളിവുഡിൽ തരംഗമായി മാറിയ ബിഗ് ബോസ്സ് സൗത്ത് ഇന്ത്യയിലേക്കും എത്തിയിരുന്നു. തെലുങ്കിലും തമിഴിലും ഇതിനോടകംതന്നെ ശ്രദ്ധേയമായി മാറിയ ബിഗ് ബോസ്സ് ഇപ്പോഴിതാ മലയാളത്തിലേക്കും എത്തുന്നു എന്നാണ് വാർത്തകൾ വരുന്നത്. ബോളിവുഡിൽ സൽമാൻഖാനും അമിതാബ് ബച്ചനും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾ അവതരിപ്പിച്ച ബിഗ് ബോസ്സ് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തെലുങ്കിൽ ജൂനിയർ എൻ. ടി. ആറും, തമിഴിൽ സൂപ്പർതാരം കമൽ ഹാസനും ആണ് അവതാരകനായി വന്നത്. മലയാളത്തിൽ ആരാകും എന്ന ആകാംക്ഷകൾക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ബിഗ് ബോസ്സിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരുടെ എല്ലാം പേര് അവതാരകനായി പരിഗണിച്ചിരുന്നെങ്കിലും മോഹൻലാൽ ആയിരിക്കും അവതാരകനായി എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. പരിപാടിയിൽ മലയാളത്തിലെ പ്രമുഖ സിനിമ ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും. നൂറോളം ദിവസം അവരെ ഒരു വീടിനുള്ളിൽ താമസിപ്പിച്ച് പ്രകടനം വിലയിരുത്തുന്നതാണ് ബിഗ് ബോസ്സിന്റെ പ്രവർത്തന സ്വഭാവം. ഒന്നാമതെത്തുന്ന മത്സരാർത്ഥിക്ക് വലിയ സമ്മാനങ്ങളും കാത്തിരിക്കുന്നു. ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ ബിഗ് ബോസ്സിന്റെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്. മെയ് അവസാനത്തോടുകൂടി ബിഗ് ബോസിന്റെ ഒഫീഷ്യൽ പ്രഖ്യാപനം എത്തുമെന്നും പറയപ്പെടുന്നു. ലാൽസലാം ആണ് ഇതിനു മുൻപ് മോഹൻലാൽ ടിവി ചാനലിൽ അവതാരകനായി എത്തിയ പരിപാടി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.