4കെ പവര്‍ എഞ്ചിനുമായി ആടുതോമ വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നു. മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സ്ഫടികം. ഫെബ്രുവരി 9നാണ് 4 കെ സാങ്കേതിക മികവുള്ള ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി വീണ്ടും മോഹന്‍ലാലും കെ.എസ് ചിത്രയും ഏഴിമലപൂഞ്ചോലയെന്ന സൂപ്പര്‍ ഹിറ്റ് ആലപിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഗാനം ഹിറ്റായിരിക്കുകയാണ്. ഗാനത്തില്‍ മോഹന്‍ലാലും സിൽക്ക് സ്മിതയുമായിരുന്നു അഭിനയിച്ചിരുന്നത്.
2023 ഫെബ്രുവരി ഒന്‍പതിനാണ് സ്ഫടികം 4കെ വേര്‍ഷന്‍റെ ആഗോള റിലീസ്. ജിയോമാട്രിക്സ് ഫിലിംസ് ഹൗസാണ് ചിത്രത്തിന്‍റെ 4കെ പതിപ്പ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്‍റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020ല്‍ സ്ഫടികം റീറിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് നീണ്ടു പോകുകയായിരുന്നു.
ചിത്രം റീറിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെ ചിത്രത്തിലെ ഗാനങ്ങളും പുനര്‍ജനച്ചുയെന്ന കാര്യം ഗായിക ചിത്രയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മോഹന്‍ലാല്‍ സാറിനൊപ്പം ഏഴിമല പൂഞ്ചോല ഒരിക്കല്‍ കൂടി പാടാനായെന്നും എസ്.പി വെങ്കടേഷ് തിരിച്ചെത്തിയതായും ചിത്ര പോസ്റ്റില്‍ പറഞ്ഞു.
ഗുഡ്നൈറ്റ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ മോഹനന്‍ നിർമ്മിച്ച് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. മോഹന്‍ലാലും തിലകനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ നെടുമുടി വേണു, കെപിഎസി ലളിത, ഉര്‍വശി, സ്ഫടികം ജോര്‍ജ്, രാജന്‍ പി ദേവ്, ചിപ്പി എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്. സംവിധായകന്‍ ഭദ്രനും രാജേന്ദ്രബാബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.