തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂവണിഞ്ഞത് എന്നാണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന് ശേഷം നിവിൻ പോളി പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന വിശേഷണമുള്ള മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നിവിനിപ്പോഴും. അഭിനയത്തിൽ ലാലേട്ടൻ ഒരു സർവകലാശാല തന്നെയാണെന്നാണ് നിവിൻ പറയുന്നത്. അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ നമ്മൾ കണ്ടുപഠിക്കണം എന്നും നിവിൻ പോളി അഭിപ്രായപ്പെടുന്നു. ലാലേട്ടന്റെ ഡെഡിക്കേഷൻ നേരിട്ട് കണ്ടു മനസ്സിലാക്കിയ അനുഭവം നിവിൻ പോളി പറയുന്നു. ഒരിക്കൽ കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ നട്ടുച്ചക്ക് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുകയാണ്. ഷോട്ട് കഴിഞ്ഞാൽ താനൊക്കെ തണൽ പറ്റി മാറി നിൽക്കുമെന്നും എന്നാൽ ലാലേട്ടൻ ആ ഷോട്ടുകൾ നോക്കി വിലയിരുത്തി തൃപ്തി വരുന്ന വരെ വീണ്ടും എടുപ്പിക്കും എന്നും നിവിൻ പറയുന്നു.
വൈകിട്ട് അഞ്ചര മണിക് സീൻ ഓക്കേ ആയപ്പോൾ സംവിധായകൻ പാക് അപ്പ് പറഞ്ഞു. എന്നാൽ ലൈറ്റ് പോകാൻ ഇനിയും ഒരു മണിക്കൂർ കൂടിയില്ലേ നമ്മുക്ക് ഒരു സീൻ കൂടി എടുക്കാം എന്നാണ് ലാലേട്ടൻ പറഞ്ഞത് എന്ന് നിവിൻ ഓർത്തെടുക്കുന്നു. ഇത്ര സീനിയർ ആയ ഇതിഹാസ തുല്യനായ ഒരു നടൻ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ് ഡെഡിക്കേഷൻ എന്ന വാക്കിന്റെ അർഥം നമ്മൾ മനസ്സിലാക്കുന്നത് എന്നും നിവിൻ പറയുന്നു. ലാലേട്ടൻ സെറ്റിൽ വന്നു കഴിഞ്ഞാൽ കളിയും ചിരിയുമൊക്കെയായി ആകെ ഒരു അരങ്ങാണ് അവിടെ എന്നും നിവിൻ സന്തോഷപൂർവം ഓർത്തെടുക്കുന്നു. സിനിമയിൽ മാത്രം കണ്ടു ആരാധിച്ച ഒരു വലിയ മനുഷ്യൻ നമ്മുടെ അടുത്തിരുന്നു സുഹൃത്തിനോടെന്ന പോലെ സംസാരിച്ച ആ നിമിഷങ്ങൾ ഒക്കെയും സ്വപ്നം പോലെയാണ് തോന്നുന്നതെന്നും നിവിൻ പറയുന്നു. പഠനകാലത്തു മമ്മൂട്ടി ഫാൻസ് അസോസിയേഷനിൽ ചേരാൻ ശ്രമിച്ചു നടന്ന താൻ ഇനി അദ്ദേഹത്തോടൊപ്പവും അഭിനയിക്കുവാൻ ഉള്ള അവസരം കാത്തിരിക്കുകയാണ് എന്നും നിവിൻ പോളി വെളിപ്പെടുത്തി.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.