ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരവും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള നടനും ആണ് എന്നുള്ള സത്യം നമുക്കറിയാം. അതോടൊപ്പം പല തവണ നമ്മുക്ക് മനസ്സിലായിട്ടുള്ള കാര്യമാണ്, കേരളത്തിന് പുറത്തുള്ള സിനിമാ ഇൻഡസ്ട്രികളിലെ ഒരുപാട് കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും നമ്മുടെ അഭിമാനമായ മോഹൻലാലിന്റെ കടുത്ത ആരാധകർ ആണെന്ന കാര്യം. ഏറ്റവും കൂടുതൽ സെലിബ്രിറ്റി ഫാൻസ് ഉള്ള മലയാള നടനും മോഹൻലാൽ തന്നെയായിരിക്കും. ഇപ്പോഴിതാ മോഹൻലാലിനോടുള്ള തന്റെ ആരാധന ഒരു വട്ടം കൂടി തുറന്നു പറഞ്ഞിരിക്കുകയാണ് തമിഴ് നടൻ ധനുഷ്. താൻ കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് പലവട്ടം ധനുഷ് പറഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോൾ ഒരിക്കൽ കൂടി പറഞ്ഞത് ഈ വർഷത്തെ വനിതാ ഫിലിം അവാർഡ് ചടങ്ങിൽ വെച്ചാണ്.
മികച്ച തമിഴ് നടനുള്ള അവാർഡ് ധനുഷും മികച്ച മലയാള നടനുള്ള അവാർഡ് മോഹൻലാലും ആണ് ഈ ചടങ്ങിൽ ഏറ്റു വാങ്ങിയത്. ആ ചടങ്ങിൽ വെച്ചാണ് അവതാരക ധനുഷിനോട് മോഹൻലാലോ മമ്മൂട്ടിയോ, ആരാണ് ധനുഷിന്റെ ഇഷ്ട താരം എന്ന പതിവ് ചോദ്യം ആവർത്തിച്ചത്. ധനുഷിന്റെ ഉത്തരം ആയിരക്കണക്കിന് വരുന്ന കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. “എനക്ക് മോഹൻലാൽ സാറേ റൊമ്പ പുടിക്കും , അവരോടെ ഫാൻ..സർ ഒരു ഉലക ആക്ടർ “ എന്നാണ് ധനുഷ് പറഞ്ഞത്. ഇതിനു മുൻപും ധനുഷ് മോഹൻലാലിനോടുള്ള തന്റെ കടുത്ത ആരാധന പബ്ലിക് ആയി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സിമ്മ അവാർഡ് ദാന ചടങ്ങിൽ വെച്ച് ധനുഷ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ലോകത്തെ ഏറ്റവും മികച്ച പത്തു നടന്മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ അതിൽ ഇന്ത്യൻ സിനിമയിൽ നിന്ന് ഉറപ്പായിട്ടും ഉണ്ടാവുന്ന ഒരു പേര് മോഹൻലാൽ എന്നായിരിക്കും എന്നാണ് ധനുഷ് പറഞ്ഞത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.