ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാലിനെ പ്രശംസ കൊണ്ട് മൂടുകയാണ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ്. കഴിഞ്ഞ ദിവസം നടന്ന കാപ്പാൻ ഓഡിയോ ലോഞ്ചിൽ ആണ് കെ വി ആനന്ദ് മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നതു. കാപ്പാനിൽ മോഹൻലാൽ- സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ റോൾ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ചെയ്യുന്നത് എന്നും മറ്റാരെക്കൊണ്ടും ഈ കഥാപാത്രം ഇത്ര മോനോഹരമായി ചെയ്യാൻ സാധിക്കില്ല എന്നും കെ വി ആനന്ദ് പറയുന്നു. മോഹൻലാൽ ഒരു സ്പോൺട്ടേനിയസ് ആക്ടർ ആണെന്നാണ് കെ വി ആനന്ദ് പറയുന്നത്. ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ ക്യാമറ മുന്നിൽ ഇല്ലാത്തതു പോലെ ആണ് അദ്ദേഹം പെർഫോം ചെയ്യുന്നത്.
സൂര്യയുടെ ഡെഡിക്കേഷനെ കുറിച്ചും കെ വി എ ആനന്ദ് മനസ്സ് തുറന്നു. ഓരോ ഷോട്ടും ഗംഭീരമാക്കാൻ അദ്ദേഹം എടുക്കുന്ന പരിശ്രമം വളരെ വലുതാണ് എന്ന് കെ വി ആനന്ദ് പറയുന്നു. മോഹൻലാൽ, സൂര്യ എന്നിവർക്കൊപ്പം സൂപ്പർ സ്റ്റാർ രജനികാന്ത്, സംവിധായകൻ ഷങ്കർ, നടൻ ആര്യ, സമുദ്രക്കനി, നടി സായ്‌യേഷ, ഗാന രചയിതാവ് വൈരമുത്തു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച കാപ്പാനിൽ ഇന്ത്യൻ പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയാണ് സൂര്യ അഭിനയിക്കുന്നത്. മോഹൻലാലിന്റെ മകൻ ആയാണ് ആര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അടുത്ത മാസം കാപ്പാൻ തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന. ഹാരിസ് ജയരാജ് ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.