താരത്തിന്റെ മറുപടി കേട്ടാൽ നിങ്ങൾ ഞെട്ടും ആരാധകന് കൊടുത്ത കിടിലൻ മറുപടി. എന്നിങ്ങനെ ധാരാളം തലക്കെട്ടുകളോട് കൂടിയ നിരവധി റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ ഏവരും കാണാറുള്ളതാണ്. എന്നാൽ ഇപ്പോളിതാ മോഹൻലാൽ തന്റെ ആരാധകർക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടികൾ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. സാധാരണയായി അദ്ദേഹം കൊടുക്കാറുള്ള ചെറിയ മറുപടികളല്ല ഇത്തവണത്തേത്. വളരെ വ്യക്തമായി മോഹൻലാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകർ മുന്നോട്ടുവെച്ച പ്രസക്തിയുള്ള ചോദ്യങ്ങൾക്ക് അതേ പ്രാധാന്യം കല്പിച്ചു കൊണ്ട് തന്നെ മറുപടി നൽകി. അദ്ദേഹം നൽകിയ ഓരോ മറുപടികളും ആരാധകർ ഏറ്റെടുത്ത് വലിയ ആഘോഷം ആക്കിയിരിക്കുകയാണ്. വളരെ വലിയ ചോദ്യങ്ങൾക്ക് വരെ ഒറ്റവാക്കിലോ രണ്ടു വാക്കിലോ മോഹൻലാൽ മറുപടി നൽകിട്ടുണ്ട്. വളരെ ഗംഭീരമായ ഉത്തരങ്ങളാണ് ഓരോന്ന്. ഏകദേശം 20 നുമുകളിലുള്ള ചോദ്യോത്തരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
പ്രധാനപ്പെട്ട ചോദ്യങ്ങളും മനോഹരമായ ഉത്തരങ്ങളും ഇതാ
ദൃശ്യം 3 കാണുമോ? മോഹന്ലാല് : ആദ്യം, ദൃശ്യം 2 കാണു, അതിനു ശേഷം
ഏട്ടന് ബ്ലെസി കോമ്പോയില് ഒരു ചിത്രം അടുത്തെങ്ങാനും ഉണ്ടാകുമോ ? മോഹന്ലാല് : ഉണ്ടാവട്ടെ
ആറാട്ടിനെക്കുറിച്ച് മോഹന്ലാല്: നല്ലൊരു എന്റര്ടെെനര്
ദൃശ്യം 2 ഞെട്ടിക്കുമോ ലാലേട്ടാ മോഹന്ലാല്: കാണൂ
അങ്ങയുടെ ബ്ലോഗുകള് കാത്തിരിക്കുന്നു, അവ തുടരാമോ ? മോഹന്ലാല്: ചോദ്യം ശ്രദ്ധിച്ചിട്ടുണ്ട്
ശോഭനയുമായി ഒരു ചിത്രം ഭാവിയില് പ്രതീക്ഷിക്കാമോ ? ഉത്തരം: ഞാനും കാത്തിരിക്കുകയാണ്. അത് സംഭവിക്കട്ടെ
എന്താണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പ്രേരക ശക്തി ? ഉത്തരം : സിനിമ
ലാലേട്ടന്റെ ഇഷ്ടപ്പെട്ട കാര്ട്ടൂണ് ഏതാണ്. മോഹന്ലാല്: ബോബനും മോളിയും
ദൃശ്യം 2 റിലീസ് എന്നാണ് മോഹന്ലാല്: ഫെബ്രുവരി 19
ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തീയ്യര് റിലീസ് പ്രതീക്ഷിക്കാമോ ? മോഹന്ലാല്: സാധ്യമാണ്
അടുത്ത ചിത്രം ഏതാണ്? മോഹന്ലാല്: ബറോസ്
ലാലേട്ടാ എമ്പുരാന് ഈ വര്ഷം ഉണ്ടാകുമോ ? മോഹന്ലാല്: സാധ്യതയുണ്ട്
ജഗതി ചേട്ടനെക്കുറിച്ച് ഒരു വാക്ക് മോഹന്ലാല്: ദ കംപ്ലീറ്റ് ആക്ടര്
ഇച്ചാക്ക (മമ്മൂട്ടി) യെക്കുറിച്ച് ഒരു വാക്ക് മോഹന്ലാല്: കിടു
മകളുടെ പുതിയ ബുക്കിനെ കുറിച്ചുള്ള അഭിപ്രായം മോഹന്ലാല്: നല്ലതാണ്, ബുക്ക് വായിച്ചോ?
ഇഷ്ടപ്പെട്ട ഫുഡ് ഏതാണ് ? മോഹന്ലാല്: എല്ലാം
ഈ എനര്ജിയുടെ രഹസ്യം എന്താണ് ? മോഹന്ലാല്: സന്തോഷം
ഏത് തരം സിനിമയില് അഭിനയിക്കാനും, കാണാനുമാണ് ഇഷ്ടം ? മോഹന്ലാല്: ഹ്യൂമര്
ലാലേട്ടാ, ബറോസ് എന്ന് തുടങ്ങും. മോഹന്ലാല്: മാര്ച്ച്
അമ്മയുടെ പുതിയ പടത്തില് കില്ലര് റോള് ലാലേട്ടന് ആണ് ചെയ്യുന്നതെന്നു പറഞ്ഞാല് അതേയെന്നു പറയുമോ ? മോഹന്ലാല്: എങ്ങനെ അറിഞ്ഞു
ലാലേട്ടന് ഇപ്പോള് എവിടെയാണ് മോഹന്ലാല്: കൊച്ചിയില്
മരക്കാറിനെക്കുറിച്ചും സംവിധായകനായ പ്രിയദര്ശനെക്കുറിച്ചും ഒരു വാക്ക് മോഹന്ലാല്: അത്ഭുതം
ദാസനേയും വിജയനേയും മിസ്സ് ചെയ്യുന്നുണ്ട്. മോഹന്ലാല്: ഞാനും അവരെ മിസ്സ് ചെയ്യുന്നു
ഇന്ന് വരെ ചെയ്ത കഥാപാത്രങ്ങളില് ലാലേട്ടന് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാ, ലാലേട്ടാ ? മോഹന്ലാല്: എല്ലാം
ലാലേട്ടാ, സദയം, വാനപ്രസ്ഥം, വാസ്തുഹാര പോലെയുള്ള സിനിമകള് ഇനി പ്രതീക്ഷിക്കാമോ ? മോഹന്ലാല്: തീര്ച്ചയായും, പ്രതീക്ഷിക്കാം
ലാലേട്ടാ എന്നേ ബിഗ്ബോസ്സില് എടുക്കുമോ ? മോഹന്ലാല്: ഞാനല്ല എടുക്കുന്നേ. ആശംസകള്
ലാലേട്ടാ, വരും സിനിമകളില് ഒരു ഡാന്സ് നമ്പര് പ്രതീക്ഷിക്കാമോ ? മോഹന്ലാല്: തീര്ച്ചയായും
പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് മോഹന്ലാല്: ബുദ്ധിമാന്
സര്, പ്രിയദര്ശന്റെ സംവിധാനത്തില് അക്ഷയ്യ് കുമാറുമായി ഒരു ചിത്രം ചെയ്യു. മോഹന്ലാല്: സംഭവിക്കട്ടെ
ഫോട്ടോ കടപ്പാട്: Bennet M Varghese
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.