മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളുടെ പട്ടികയിൽ തന്നെ മുൻപന്തിയിലുള്ള മോഹൻലാലിന്റെ താരമൂല്യം, ഇന്ന് മലയാള സിനിമയ്ക്കു സ്വപ്നം കാണാവുന്നതിനും അപ്പുറത്തേക്കാണ് വളരുന്നത്. അദ്ദേഹത്തിന്റെ പുതിയ റിലീസ് ആയ ദൃശ്യം 2 നേടിയ മഹാവിജയം, ഇന്ത്യ മുഴുവനും ഇന്ത്യക്കു പുറത്തും മോഹൻലാൽ എന്ന നടനും താരത്തിനും നേടിക്കൊടുത്ത ജനപ്രീതിയും ആരാധക വൃന്ദവും വളരെ വലുതാണ്. ഇപ്പോഴിതാ മോഹൻലാൽ എന്ന നടന്റെ ഡേറ്റിനു വേണ്ടി മലയാള സിനിമ മാത്രമല്ല, മറ്റു സിനിമാ ഇന്ഡസ്ട്രികളും കാത്തിരിക്കുകയാണ്. പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം സലാറിലേക്കു മോഹൻലാലിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം അതിന്റെ ഭാഗമാകാൻ സാധിച്ചില്ല. അതിനു ശേഷം അല്ലു അർജുൻ- കൊരടാല ശിവ ടീമിന്റെ ചിത്രത്തിലേക്കും മോഹൻലാലിനെ ലഭിക്കാനുള്ള ശ്രമങ്ങൾ അവർ തുടരുകയാണ്. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ചു, പ്രശസ്ത ഹോളിവുഡ് സീരിസായ ബോൺ സീരിസിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കുന്ന തെലുങ്കു ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാലിനെ സമീപിച്ചിരിക്കുകയാണ് തെലുങ്ക് സംവിധായകനായ സുരീന്ദർ റെഡ്ഢി.
അനിൽ സുങ്കര നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം തെലുങ്കിലെ യുവ താരമായ അഖിൽ അക്കിനേനിയും അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും ചാരന്മാർ ആയാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നും ഒരുപാട് ലൊക്കേഷനുകളിലായി ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാൻ പോവുകയാണെന്നും വാർത്തകൾ പറയുന്നു. ചിത്രത്തിന്റെ കഥ ഇഷ്ടമായെങ്കിലും തന്റെ തിരക്കുകൾ മൂലം മോഹൻലാൽ ഇതുവരെ അഭിനയിക്കാൻ സമ്മതം മൂളിയിട്ടില്ല എന്നാണറിവ്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഒരുക്കുന്നതിന്റെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. അതിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ തുടങ്ങി ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് മോഹൻലാൽ നായകനായി മലയാളത്തിൽ ഒരുങ്ങുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.