കഴിഞ്ഞ ദിവസം മുതൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, തെലുങ്കു സൂപ്പർ സ്റ്റാർ മഹേഷ് ബാബു എന്നിവർ ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കാൻ പോവുകയാണ് എന്നത്. തമിഴ്, തെലുങ്കു മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്ത ഈ വാർത്ത വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ പടർന്നു പിടിച്ചത്. താല്‍ക്കാലികമായി എസ്.എസ്.എം.ബി28 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ- മഹേഷ് ബാബു ടീം ഒന്നിക്കാൻ പോവുന്നത് എന്നാണ് വാർത്തകൾ വരുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായികാ വേഷം ചെയ്യാൻ പോകുന്നത്. എന്നാൽ ഈ ചിത്രത്തിലെ മോഹൻലാലിന്റെ സാന്നിധ്യം ഇതുവരെ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ എത്തിയ മോഹൻലാൽ, ജനതാ ഗാരേജിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള ആന്ധ്ര സംസ്ഥാന അവാർഡും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി ദേശീയ പുരസ്‍കാരവും നേടിയിരുന്നു.
അതിനു ശേഷം ഒട്ടേറെ ഓഫറുകൾ ആണ് മോഹൻലാലിനെ തേടി തെലുങ്കിൽ നിന്നുമെത്തുന്നത്. മോഹൻലാൽ ചിത്രങ്ങളുടെ തെലുങ്കു ഡബ്ബിങ് വേർഷനും അവിടെ വലിയ മാർക്കറ്റാണ് ഉള്ളത്. തെലുങ്കിൽ നിന്ന് മാത്രമല്ല, തമിഴ്, കന്നഡ ഭാഷകളിൽ നിന്നും മോഹൻലാലിന് ഓഫറുകൾ വന്നു കൊണ്ടിരിക്കുകയാണ്. തല അജിത് നായകനാവുന്ന അടുത്ത എച് വിനോദ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അതിലെ ഒരു പ്രധാന വേഷം ചെയ്യാൻ മോഹൻലാലിനെ സമീപിച്ചിരുന്നു. അതുപോലെ കന്നഡയിൽ നിന്നും പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിലെ ഒരു വേഷത്തിനും അവർ മോഹൻലാലിനെ സമീപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ഏജന്റ് എന്ന ചിത്രത്തിലെ വേഷത്തിനും ആദ്യം മോഹൻലാലിനെ ആണ് സമീപിച്ചത്. ഏതായാലും തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണ തിരക്കിലുള്ള മോഹൻലാൽ ഓഫറുകൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.