മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ തേടി പ്രോജക്ടുകളുടെ പെരുമഴയാണ്. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമായ മോഹൻലാൽ ഇപ്പോൾ തന്നെ ഒരുപാട് പ്രോജക്ടുകളുടെ തിരക്കിൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിലെ നായകനായും അഭിനയിക്കാൻ പോകുന്ന മോഹൻലാൽ മറ്റനേകം ആവേശകരമായ ചിത്രങ്ങളുമായാണ് എത്തുന്നത്.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം സംവിധാനം ചെയ്ത അരുൺ ഗോപി അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. പുലി മുരുകനും രാമലീലയും നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആയിരിക്കും ഈ ചിത്രവും നിർമ്മിക്കുന്നത്.
150 കോടി കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം പുലി മുരുകൻ നിർമ്മിച്ച ടോമിച്ചന് 50 കോടി നേടിയ രാമലീലയും വമ്പൻ ലാഭം ആണ് സമ്മാനിച്ചത്.
ഇപ്പോഴിതാ പുലി മുരുകനിലെ നായകനെയും രാമലീലയുടെ സംവിധായകനെയും ഒരുമിപ്പിക്കുകയാണ് ടോമിച്ചൻ തന്റെ അടുത്ത ചിത്രത്തിലൂടെ. ഈ മോഹൻലാൽ പ്രോജക്ടിന് അരുൺഗോപി തന്നെയാണ് തിരക്കഥ ഒരുക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഏപ്രിലിൽ ഷൂട്ട് തുടങ്ങാൻ പാകത്തിനാണ് ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നത് എന്നാണ് സൂചന. ഒഫീഷ്യൽ ആയുള്ള സ്ഥിതീകരണം അധികം വൈകാതെ തന്നെ എത്തും എന്നാണ് കേൾക്കുന്നത്. അരുൺ ഗോപിയുടെ ആദ്യ ചിത്രം രാമലീല എഴുതിയത് സച്ചി ആയിരുന്നു.
അതുപോലെ പുലി മുരുകൻ എഴുതിയ ഉദയ കൃഷ്ണ, മോഹൻലാൽ- അരുൺ ഗോപി ചിത്രം എഴുതാൻ സാധ്യത ഉണ്ടെന്നു ഒരു വർത്തയായും മുൻപേ കേട്ടിരുന്നു. എന്തായാലും മോഹൻലാൽ- അരുൺ ഗോപി ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.