ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലെന. മലയാളത്തിന് പുറമെ ഇപ്പോള് അന്യഭാഷാ ചിത്രങ്ങളിലും സുപരിചിതയാണ് ലെന. അഭിനയരംഗത്ത് 20 വര്ഷം പൂര്ത്തിയാക്കുകയാണ് താരമിപ്പോൾ. 17-ാം വയസ്സില് ജയറാം ചിത്രമായ സ്നേഹത്തിലൂടെയാണ് ലെന മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. അഭിനയജീവിതത്തിന് 20 വർഷങ്ങൾ തികയുമ്പോൾ അഭിനയത്തിന്റെ പാഠങ്ങള് മനസ്സിലാക്കാന് മോഹന്ലാലിന്റെ സഹായം ഒരുപാട് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് ലെന. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും, ആ കഥാപാത്രം ആവശ്യപ്പെടുന്ന മുന്നൊരുക്കങ്ങള് നടത്താറുണ്ടെന്ന് ലെന പറയുന്നു. അഭിനയത്തിന്റെ പാഠങ്ങള് മനസ്സിലാക്കാന് മോഹൻലാൽ സഹായിച്ചിട്ടുണ്ട്. ഡയലോഗുകള് മനപാഠമാക്കുന്ന ശീലം പറഞ്ഞുതന്നത് അദ്ദേഹമാണ്. സ്പിരിറ്റിന്റെ ഷൂട്ടിംഗിനിടയിലാണ് ഡയലോഗുകള് വായിച്ച് മനസ്സിലാക്കി പറഞ്ഞാല് എളുപ്പമായിരിക്കുമെന്നുള്ള ഉപദേശം മോഹന്ലാലില്നിന്ന് കിട്ടുന്നത്. അതില്പിന്നെ മനപാഠമാക്കിയാണ് ഡയലോഗുകൾ പറയാറുള്ളതെന്നും ലെന പറയുന്നു.
ആകൃതി എന്ന വെയ്റ്റ്ലോസ് സെന്ററും ലെന ഇപ്പോൾ നടത്തുന്നുണ്ട്. ആകൃതി ആദ്യം കോഴിക്കോടാണ് ആരംഭിച്ചത്. ഒരു മാസം മുമ്പാണ് കൊച്ചിയില് തുടങ്ങിയത്. വണ്ണം കുറയ്ക്കാനായി പാടുപെട്ട സമയത്താണ്, ഫിസിയോതെറാപ്പി വഴി ഇതിനുമാര്ഗ്ഗങ്ങള് ഉണ്ടെന്ന് അറിഞ്ഞതെന്നും പിന്നീട് ഇത്തരത്തില് ഒരു സ്ഥാപനം സ്വന്തമായി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുകയുണ്ടായി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.