കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഇന്ന് മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരം മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാൾ ആണ്. തമിഴിലും തെലുങ്കിലുമെല്ലാം മോഹൻലാൽ ആരാധകർ കൂടി കൂടി വരികയാണ്. മോഹൻലാൽ ചിത്രങ്ങളുടെ മാർക്കറ്റ് കേരളം, സൗത്ത് ഇന്ത്യ എന്നതിനപ്പുറം നോർത്ത് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും എല്ലാം ചേർന്ന് വലുതായി വരികയാണ്.
ഒരുപക്ഷെ മോഹൻലാൽ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോക വിപണിയിലേക്കാണ് ഇറങ്ങി ചെല്ലുന്നത്. അതുകൊണ്ടു തന്നെ മോഹൻലാലിനെ തേടി വരുന്നത് എല്ലാം ബ്രഹ്മാണ്ഡ പ്രൊജെക്ടുകൾ ആണ്. മോഹൻലാൽ എന്ന ഒറ്റ പേര് കൊണ്ട് തന്നെ ഏതു വമ്പൻ ചിത്രവും മാർക്കറ്റ് ചെയ്യാൻ കഴിയും എന്ന വിശ്വാസമാണ് അതിനു പിന്നിൽ.
അടുത്തതായി മോഹൻലാൽ ചെയ്യാൻ പോകുന്നത്, അല്ലെങ്കിൽ മോഹൻലാലിന്റേതായി എത്താൻ പോകുന്നത് അഞ്ചു വമ്പൻ പ്രൊജെക്ടുകൾ ആണ്.
ഇപ്പോൾ റിലീസ് ചെയ്യാൻ പോകുന്ന വില്ലൻ എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞാൽ പിന്നെ മോഹൻലാലിന്റേതായി എത്താൻ പോകുന്ന ചിത്രം മലയാള സിനിമയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായ ഒടിയൻ ആണ്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ത്രില്ലർ ഇപ്പോൾ ചിത്രീകരണത്തിന്റെ സ്റ്റേജിൽ ആണ്.
മുപ്പതു കോടിയിൽ അധികം രൂപ ചെലവഴിച്ചു ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ തീയേറ്ററുകളിൽ എത്തും. ഒടിയൻ തീർത്തതിന് ശേഷം മോഹൻലാൽ ജോയിൻ ചെയ്യുന്നത് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ഡ്രാമ ത്രില്ലറിൽ ആണ്. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, തൃഷ, മീന എന്നിവരും എത്തുന്ന ഈ ചിത്രം ഡിസംബറിൽ ചിത്രീകരണം തുടങ്ങി അടുത്ത മെയ് മാസത്തിൽ തീയേറ്ററുകളിൽ എത്തും.
മോഹൻലാൽ ചെയ്യാൻ പോകുന്ന മൂന്നാമത്തെ വമ്പൻ ചിത്രം പ്രിത്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫർ ആണ്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ഈ ചിത്രം അടുത്ത വർഷം മെയിൽ തുടങ്ങും. ഇന്ത്യയിലും വിദേശത്തും ആയി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വമ്പൻ ക്യാൻവാസിൽ ആയിരിക്കും നിർമ്മിക്കപ്പെടുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുക.
അതിനു ശേഷം വരുന്ന വമ്പൻ ചിത്രമാണ് പ്രിയദർശൻ അഞ്ചു ഭാഷകളിൽ ആയി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മാസ്സ് എന്റെർറ്റൈനെർ. മോഹൻലാൽ-അജോയ് വർമ്മ ചിത്രം നിർമ്മിക്കുന്ന സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എന്റർടൈൻമെന്റ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുക.
പിന്നെയെത്തുന്നതാണ് ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന, ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മഹാഭാരത എന്ന ചിത്രം. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന കൃതിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഇന്ത്യൻ സിനിമയിലെ ഈ ഏറ്റവും വലിയ ചിത്രത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.
ഒടിയൻ സംവിധാനം ചെയ്യുന്ന ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ മോഹൻലാലിനൊപ്പം അണി നിരക്കും.
ഈ അഞ്ചെണ്ണം കൂടാതെ ഭദ്രൻ ചിത്രം, ഷാജി കൈലാസ് ചിത്രം, ജി പ്രജിത് ചിത്രം തുടങ്ങി ഒട്ടേറെ കിടിലൻ പ്രൊജെക്ടുകൾ മലയാളത്തിൽ നിന്നും അതുപോലെ സർപ്രൈസ് ആയി ചില വമ്പൻ അന്യ ഭാഷ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.