jis joy mohanlal gift
പ്രശസ്ത സംവിധായകനായ ജിസ് ജോയ് തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണിപ്പോൾ. ആസിഫ് അലിയെ നായകനാക്കി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് വിജയ് സൂപ്പറും പൗർണ്ണമിയും എന്നാണ്. ജിസ് ജോയിയുടെ ആദ്യ രണ്ടു ചിത്രങ്ങളിൽ ആസിഫ് അലി തന്നെ ആയിരുന്നു നായക വേഷം ചെയ്തത്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളീഡേ എന്നീ രണ്ടു ബോക്സ് ഓഫീസ് വിജയങ്ങൾക്കു ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വിജയ് സൂപ്പറും പൗർണ്ണമിയും ഇപ്പോൾ തന്നെ വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ സൺഡേ ഹോളീഡേ. ഇപ്പോഴിതാ ജിസ് ജോയിക്ക് ആശംസ നേർന്നു കൊണ്ട് ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടറും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ ജിസിനു ഒരു സമ്മാനം നല്കിയിരിക്കുകയാണ്.
ഒരുപാട് സ്നേഹത്തോടെയും പ്രാർഥനയോടെയും മോഹൻലാൽ എന്ന് സ്വന്തം കൈപ്പടയിൽ എഴുതി നല്കിയിരിക്കുകയാണ് ജിസ്സിനു മോഹൻലാൽ. തന്റെ ചിത്രമായ കിരീടത്തിന്റെ തിരക്കഥയിലാണ് മോഹൻലാൽ ജിസിനു ആശംസ നേർന്നു ഓട്ടോഗ്രാഫ് നൽകിയത്. ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയിൽ ഒരുക്കിയ കിരീടത്തിലൂടെയാണ് മോഹൻലാലിന് ആദ്യ ദേശീയ പുരസ്‍കാരം ലഭിച്ചതു. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് കിരീടത്തിലെ സേതുമാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മോഹൻലാൽ നേടിയത്.
ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രം നിർമ്മിക്കുന്നത് സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ തുടങ്ങിയവരും അഭിനയിക്കും. ജിസ് ജോയ് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മസ്കറ്റിൽ വെച്ച് നടന്ന സൺഡേ ഹോളിഡെയുടെ വിജയാഘോഷ ചടങ്ങിൽ വെച്ചാണ് വിജയ് സൂപ്പറും പൗർണ്ണമിയും അനൗൺസ് ചെയ്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.