[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നടി ലിയോണക്ക് വീഡിയോയിലൂടെ ജന്മദിനാശംസ നേർന്നു മോഹൻലാൽ..!

പ്രശസ്‌ത മലയാള സിനിമാ- സീരിയൽ താരമായ ലിഷോയിയുടെ മകളായ ലിയോണ ലിഷോയ് ഇന്ന് മലയാള സിനിമയിൽ ഏറെ തിളങ്ങുന്ന ഒരു നടിയാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ ഈ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട കലാകാരിയായി മാറി. ഈ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ലിയോണ തന്റെ ജന്മദിനം ആഘോഷിച്ചത്. ലോക്ക് ഡൗണിലായതിനാൽ വീട്ടിൽ അച്ഛനും അമ്മക്കുമൊപ്പം ജന്മദിനം ആഘോഷിച്ച ലിയോണ അന്ന് തനിക്ക് മെസ്സേജ് ആയും വീഡിയോ ആയും ജന്മദിന സന്ദേശമയച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിൽ ലിയോണ പറയുന്നത് തനിക്ക് ലഭിച്ച ഏറ്റവും സ്‌പെഷ്യൽ ആയ ജന്മദിന സന്ദേശം മലയാളത്തിന്റെ മഹാനടനായ മോഹൻലാലിൽ നിന്നായിരുന്നു എന്നാണ്. വീഡിയോ മെസേജുകൾ നോക്കുന്നതിനിടെ അപ്രതീക്ഷിതമായി ലാലേട്ടന്റെ മെസ്സേജ് കണ്ടപ്പോൾ ആവേശം കൊണ്ട് താൻ തല കറങ്ങി വീണില്ലെന്നെ ഉള്ളു എന്നും ലിയോണ പറയുന്നു.

ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിൽ ലിയോണ മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. മാത്രമല്ല താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലും സംഘടനയിലെ ഓരോ അംഗങ്ങളെയും മോഹൻലാൽ വിളിച്ചു സംസാരിക്കുകയും അവർക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. അഭിനേതാക്കളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മലയാള സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും അതുപോലെ സർക്കാരിനൊപ്പം ചേർന്നു കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും രോഗികളെയുമെല്ലാം മോഹൻലാൽ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. 2012 ഇൽ കലികാലം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലിയോണയുടെ അവസാനം റിലീസായ ചിത്രം ജയസൂര്യ നായകനായ അന്വേഷണമാണ്.

ഫോട്ടോ കടപ്പാട്: Instagram

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.