പ്രശസ്ത മലയാള സിനിമാ- സീരിയൽ താരമായ ലിഷോയിയുടെ മകളായ ലിയോണ ലിഷോയ് ഇന്ന് മലയാള സിനിമയിൽ ഏറെ തിളങ്ങുന്ന ഒരു നടിയാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ ഈ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട കലാകാരിയായി മാറി. ഈ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ലിയോണ തന്റെ ജന്മദിനം ആഘോഷിച്ചത്. ലോക്ക് ഡൗണിലായതിനാൽ വീട്ടിൽ അച്ഛനും അമ്മക്കുമൊപ്പം ജന്മദിനം ആഘോഷിച്ച ലിയോണ അന്ന് തനിക്ക് മെസ്സേജ് ആയും വീഡിയോ ആയും ജന്മദിന സന്ദേശമയച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിൽ ലിയോണ പറയുന്നത് തനിക്ക് ലഭിച്ച ഏറ്റവും സ്‌പെഷ്യൽ ആയ ജന്മദിന സന്ദേശം മലയാളത്തിന്റെ മഹാനടനായ മോഹൻലാലിൽ നിന്നായിരുന്നു എന്നാണ്. വീഡിയോ മെസേജുകൾ നോക്കുന്നതിനിടെ അപ്രതീക്ഷിതമായി ലാലേട്ടന്റെ മെസ്സേജ് കണ്ടപ്പോൾ ആവേശം കൊണ്ട് താൻ തല കറങ്ങി വീണില്ലെന്നെ ഉള്ളു എന്നും ലിയോണ പറയുന്നു.
ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിൽ ലിയോണ മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. മാത്രമല്ല താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലും സംഘടനയിലെ ഓരോ അംഗങ്ങളെയും മോഹൻലാൽ വിളിച്ചു സംസാരിക്കുകയും അവർക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. അഭിനേതാക്കളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മലയാള സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും അതുപോലെ സർക്കാരിനൊപ്പം ചേർന്നു കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും രോഗികളെയുമെല്ലാം മോഹൻലാൽ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. 2012 ഇൽ കലികാലം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലിയോണയുടെ അവസാനം റിലീസായ ചിത്രം ജയസൂര്യ നായകനായ അന്വേഷണമാണ്.
ഫോട്ടോ കടപ്പാട്: Instagram
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.