മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഗൗതം വാസുദേവ് മേനോൻ എന്ന മാസ്റ്റർ ഡിറക്ടറോടൊപ്പം കൈ കോർക്കാൻ പോവുകയാണെന്ന് സൂചന. തെന്നിന്ത്യയിലെ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു സംവിധായകനായ ഗൗതം വാസുദേവ് മേനോൻ മോഹൻലാലിൻറെ ഒരു ആരാധകൻ കൂടിയാണ് . മലയാളത്തിൽ ഒരു ചിത്രം ഒരുക്കാനായി ഏറെ നാളായി കാത്തിരിക്കുക കൂടിയാണ് ഗൗതം മേനോൻ.
മോഹൻലാലുമൊത്തു ഒരു ചിത്രം ചെയ്യുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് എന്ന് പല തവണ മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുള്ള ഗൗതം മേനോൻ , ഇപ്പോൾ വെളിപ്പെടുത്തുന്നത് മോഹൻലാലുമൊത്തു ഒരുപാട് വൈകാതെ ഒന്നിക്കാനുള്ള സാധ്യതകളെ കുറിച്ചാണ്. രണ്ടാഴ്ച മുൻപേ താൻ മോഹൻലാലിനോട് ഒരു കഥ പറഞ്ഞിട്ടുണ്ട് എന്നാണ് ഗൗതം മേനോൻ പറഞ്ഞത്.
അടുത്ത വർഷം താൻ ഒരു മലയാള ചിത്രം ചെയ്യുമെന്നും ഗൗതം മേനോൻ പറഞ്ഞിട്ടുണ്ട്. ആ ചിത്രത്തിൽ മോഹൻലാൽ ആയിരിക്കുമോ നായകൻ എന്നാണ് ഇനി അറിയാൻ ഉള്ളത്.
കമൽ ഹാസനെ വെച്ച് ചിത്രം സംഭവിച്ചത് പോലെ തന്നെ മറ്റൊരു അഭിനയ വിസ്മയം ആയ മോഹൻലാലിനെ വെച്ചും തനിക്കു ഒരു ചിത്രം ചെയ്യാൻ സാധിക്കും എന്നാണ് വിശ്വാസം എന്നും ഗൗതം മേനോൻ പറയുന്നു.
മലയാളത്തിൽ ഒരു ചിത്രം ചെയ്യുന്നതിനായി മോഹൻലാലിന് പുറമെ ഫഹദ്, പൃഥ്വിരാജ്, നിവിൻ, വിനായകൻ തുടങ്ങിയവരൊക്കെയായി സംസാരിച്ചിട്ടുണ്ട് എന്നും ഗൗതം മേനോൻ പറഞ്ഞു. ഒട്ടനവധി ചിത്രങ്ങളുടെ തിരക്കിൽ ആണ് മോഹൻലാൽ ഇപ്പോൾ. ഒടിയൻ, അജോയ് വർമ്മ ചിത്രം, ഭദ്രൻ ചിത്രം അരുൺ ഗോപി ചിത്രം, പ്രിത്വി രാജ് ചിത്രം, രണ്ടാമൂഴം, പ്രിയദർശൻ ചിത്രം, ഷാജി കൈലാസ് ചിത്രം തുടങ്ങി വമ്പൻ പ്രോജക്ടുകളുടെ ഒരു അവസാനിക്കാത്ത നിര തന്നെയാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്.
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.