ഇരുപത്തിമൂന്നു വർഷം മുൻപ് മാസ്റ്റർ ഡയറക്ടർ മണി രത്‌നം ഒരുക്കിയ ചിത്രമാണ് ഇരുവർ. മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ അഭിനയിച്ച ഈ ചിത്രം എം ജി ആർ- കരുണാനിധി ബന്ധത്തിന്റെ കഥയാണ് പറഞ്ഞത്. അതിൽ എം ജി ആർ ആയി മോഹൻലാൽ നടത്തിയത് ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നടൻ കാഴ്ച വെച്ചിട്ടുള്ള എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ആ ചിത്രവും ഇന്ത്യൻ സിനിമയിലെ ക്ലാസിക് ആയാണ് കണക്കാക്കപ്പെടുന്നത്. തമിഴിൽ നിന്ന് പുറത്തു വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇരുവർ. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അന്തരിച്ചു പോയ നടിയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ആയിരുന്ന ജയലളിതയുടെ ജീവിത കഥ വെബ് സീരിസ് ആക്കിയിരിക്കുകയാണ്.
ക്വീൻ എന്ന് പേരിട്ടിരിക്കുന്ന ആ വെബ് സീരിസിൽ ഇന്ദ്രജിത് സുകുമാരൻ ആണ് എം ജി ആർ ആയി എത്തിയതു. ആ വെബ് സീരിസ് കണ്ടതിനു ശേഷം പ്രശസ്ത സിനിമാ നിരൂപകൻ ആയ ശ്രീധർ പിള്ളൈ പറഞ്ഞത് തനിക്കു ഇപ്പോഴും കൂടുതൽ ഇഷ്ടം ഇരുവർ എന്ന മണി രത്‌നം ക്ലാസിക്കിൽ എം ജി ആർ ആയി അഭിനയിച്ച ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ ആയ മോഹൻലാൽ കാഴ്ച വെച്ച പെർഫോമൻസ് ആണെന്നാണ്. ഇന്ദ്രജിത്, ഗൗതം വാസുദേവ് മേനോൻ എന്നിവർ അതിനു നൽകിയ മറുപടിയും ശ്രദ്ധേയമാണ്. ശ്രീധർ പിള്ളയോട് യോജിച്ചു കൊണ്ട് ഇന്ദ്രജിത് പറഞ്ഞത്, “അക്കാര്യത്തിൽ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല എന്നും യാതൊരു സംശയവും ഇല്ലാത്ത കാര്യമാണ് അത്” എന്നുമാണ്.
ഇന്ദ്രജിത്തിന്റെ മറുപടി അദ്ദേഹത്തിന്റെ ക്ലാസും മനസ്സും ആണ് കാണിച്ചു തരുന്നത് എന്നും രണ്ടാമന്മാരായി ഇരിക്കുന്നത് ചില സമയത്തു വലിയ നേട്ടം ആണെന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. കാരണം മോഹൻലാൽ സർ, മണി സർ എന്നിവരുടെ താഴെ ആണ് തങ്ങൾ എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ നേട്ടം എന്നാണ് ഗൗതം വാസുദേവ് മേനോൻ പറയുന്നത്. ക്വീൻ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.