ഇന്ന് ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ജോൺ എബ്രഹാം. നടൻ ആയും നിർമ്മാതാവായും ബോളിവുഡിൽ വിജയം രചിച്ച ഈ കലാകാരൻ തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഇപ്പോൾ മലയാളത്തിലും ഒരു ചിത്രം നിർമ്മിച്ചിരിക്കുകയാണ്. പാതി മലയാളി കൂടിയാണ് ജോൺ എബ്രഹാം. അദ്ദേഹത്തിന്റെ അച്ഛൻ മലയാളിയും അമ്മ ഇറാനി സ്വദേശിയുമാണ്. പക്ഷെ കേരളത്തോട് ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താൻ നിർമ്മിച്ച മലയാള ചിത്രം മൈക്ക് പ്രൊമോട്ട് ചെയ്യാൻ എത്തിയ ജോൺ എബ്രഹാം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. സിനിമയ്ക്കു ഭാഷ ഇല്ലെന്നും ഭാഷയുടെ അതിർവരമ്പുകൾക്കും അപ്പുറമാണ് സിനിമ സംവദിക്കുന്നത് എന്നും ജോൺ എബ്രഹാം പറയുന്നു. തന്റെ അമ്മ മലയാളി അല്ലെങ്കിലും അവരുടെ ഏറ്റവും പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നും, അതിനു കാരണം സിനിമയുടെ ഈ സ്വഭാവമാണ് എന്നും ജോൺ എബ്രഹാം പറയുന്നു. ഭാരതം കണ്ട ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്നും താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആണെന്നും ജോൺ എബ്രഹാം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
വിഷ്ണു പ്രസാദ് സംവിധാനം ചെയ്ത മൈക്ക് എന്ന ചിത്രം നിർമ്മിച്ച് കൊണ്ടാണ് ജോൺ എബ്രഹാം മലയാളത്തിൽ എത്തിയത്. നവാഗതനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം ജെഎ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവർക്ക് പുറമെ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആഷിക് അക്ബര്‍ അലിയാണ്. വിക്കി ഡോണർ എന്ന ചിത്രമൊരുക്കി നിർമ്മാതാവായ ജോൺ പിന്നീട് മദ്രാസ് കഫെ, റോക്കി ഹാൻഡ്‌സം, ഫോഴ്സ് 2, പരമാണു, ബട്ട്ല ഹൌസ്, സവിത ദാമോദർ പറഞ്ച്പേ, സർദാർ ക ഗ്രാൻഡ്സൺ എന്നീ ചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.