മോഹൻലാൽ ചിത്രമായ ആറാട്ടിനു തന്റെ അഭിപ്രായം പങ്കു വെച്ച സന്തോഷ് വർക്കി എന്ന ആരാധകൻ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു പ്രത്യേക രീതിയിൽ തന്റെ അഭിപ്രായം പങ്കു വെച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. അതിന്റെ പേരിൽ കുറെ ട്രോളുകൾക്ക് അദ്ദേഹം വിധേയനായി എങ്കിലും, പിന്നീട് ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം സ്വന്തമാക്കിയ വിദ്യാഭ്യാസപരമായ നേട്ടങ്ങളും മറ്റും പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു ആരാധകന്റെ വാക്കുകൾ എന്നതിലുപരി ഉള്ള വിലയും കൈവന്നിട്ടുണ്ട്. ഒരു മോഹൻലാൽ ആരാധകൻ ആണെങ്കിലും താൻ എല്ലാവരുടെയും ചിത്രങ്ങൾ കാണുകയും നല്ലതാണെങ്കിൽ അത് തുറന്ന് പറയുകയും ചെയ്യുമെന്നും സന്തോഷ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ ഭീഷ്മ പർവം താൻ ആദ്യ ദിനം തന്നെ കാണുമെന്നും അഭിപ്രായം പറയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാൽ ഇന്നലെ ചിത്രം കാണാൻ പോയപ്പോൾ, അല്പം വൈകി പോയത് കൊണ്ട് തന്നെ, സന്തോഷിന് ടിക്കറ്റ് കിട്ടിയില്ല. അതിന്റെ നിരാശയിൽ ആണ് താനെന്നു സൂചിപ്പിക്കുന്ന സന്തോഷിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. “ആദ്യ ഷോ കാണാന്‍ എത്തിയതാണ്, എന്നാല്‍ ടിക്കറ്റ് കിട്ടിയില്ല, നിരാശയുണ്ട്. സിനിമ കാണും, അഭിപ്രായം പറയും. മമ്മൂട്ടി തകര്‍ക്കും” എന്നാണ് സന്തോഷ് പറയുന്നത്. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം നല്ല പ്രതികരണം ആണ് നേടുന്നത്. മെഗാ സ്റ്റാർ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നുണ്ട് ഈ മാസ്സ് ചിത്രം. അമൽ നീരദ് തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മികച്ച കലക്ഷൻ ആണ് ഇപ്പോൾ ഈ ചിത്രം നേടുന്നത്.
ഫോട്ടോ കടപ്പാട്: KERALA VISION
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.