അൻവർ റഷീദ് ചിത്രത്തിലൂടെ ഒന്നിക്കാൻ മോഹൻലാൽ- ഫഹദ് ഫാസിൽ ടീം?; ആകാംഷയോടെ സോഷ്യൽ മീഡിയ.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾ സിനിമാ ഇൻഡസ്ട്രിയിൽ വന്നതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി മലയാളത്തിലെ വമ്പൻ നിർമ്മാണ ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നാല് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്. അജിത് മാമ്പള്ളി, ചിദംബരം, നഹാസ് ഹിദായത്ത്, അൻവർ റഷീദ് എന്നിവരാണ് ഈ നാല് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ പോകുന്നത്. അതിൽ തന്നെ, ചിത്രീകരണം ആരംഭിച്ച അജിത് മാമ്പള്ളി ചിത്രത്തിൽ നായകനായി എത്തുന്നത് ആന്റണി വർഗീസാണ്. മറ്റ് മൂന്നു ചിത്രങ്ങളിലെ താരങ്ങൾ ആരാണെന്ന കാര്യം അവർ പുറത്ത് വിട്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്. ചിദംബരം ചിത്രത്തിൽ ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നതെങ്കിൽ, നഹാസ് ചിത്രത്തിൽ ഫഹദ് നായകനായി എത്തുമെന്നാണ് വാർത്തകൾ വരുന്നത്. എന്നാൽ ഇതിൽ ഏറ്റവും വലിയ അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നത് അൻവർ റഷീദ് ചിത്രത്തിന്റെ പേരിലാണ്.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരിക്കും ഈ അൻവർ റഷീദ് ചിത്രത്തിൽ നായകനായി എത്തുക എന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ അതിനു പിന്നാലെ തന്നെ, മോഹൻലാലിനൊപ്പം ഫഹദ് ഫാസിലും കൂടി ചേരുന്ന ഒരു ചിത്രമായിരിക്കും ഇതിനുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങി. മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ദുഷാരാ വിജയൻ, അർജുൻ ദാസ്, ബോളിവുഡ് താരം നാനാ പടേക്കർ എന്നിവരും ഈ അൻവർ റഷീദ് ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായേക്കാമെന്നാണ് സോഷ്യൽ മീഡിയയിൽ കറങ്ങുന്ന ഊഹാപോഹങ്ങൾ പറയുന്നത്. മുഹ്‌സിൻ പരാരി, അജി പീറ്റർ തങ്കം എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണെന്നും അൻപ്- അറിവ് ടീം സംഘട്ടനമൊരുക്കുന്ന ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ് ഈ ചിത്രമെന്നുമാണ് പറയപ്പെടുന്നത്. ഏതായാലും ഈ വാർത്തകളിലെ സത്യം എന്തെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.