മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ കിലുക്കം എന്ന ചിത്രം നേടിയത്. 1991 ഓഗസ്റ്റ് 15 നു റിലീസ് ചെയ്ത കിലുക്കം പ്രിയദർശൻ സംവിധാനം ചെയ്ത്, വേണു നാഗവള്ളി തിരക്കഥ ഒരുക്കി, ഗുഡ് നൈറ്റ് മോഹൻ നിർമ്മിച്ച ചിത്രമാണ്. ഇപ്പോൾ മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന, മോഹൻലാൽ, ജഗതി ശ്രീകുമാർ, തിലകൻ, രേവതി, ഇന്നസെന്റ് തുടങ്ങിയവർ തകർത്തഭിനയിച്ച ഈ കോമഡി ഫാമിലി എന്റെർറ്റൈനെർ, കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ ഇരുന്നൂറു ദിവസത്തിന് മുകളിൽ നിറഞ്ഞോടുകയും ചിത്രം എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. ആദ്യമായി മൂന്നു കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി നിലനിന്നിരുന്ന ചിത്രം എന്ന മോഹൻലാൽ – പ്രിയദർശൻ സിനിമ ഉണ്ടാക്കിയ ചരിത്രത്തെ, ആദ്യമായി അഞ്ചു കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന ചരിത്രം സൃഷ്ടിച്ചു കൊണ്ട് മറ്റൊരു മോഹൻലാൽ – പ്രിയദർശൻ ചിത്രമായ കിലുക്കം മറികടക്കുന്ന കാഴ്ചയാണ് അന്ന് മലയാള സിനിമാ ലോകം കണ്ടത്. ആദ്യ അമ്പതു ദിവസം കൊണ്ട് തന്നെ ഒന്നര കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രം ഏറ്റവും വേഗത്തിൽ രണ്ടു കോടി രൂപ കളക്ഷൻ നേടുന്ന ചിത്രവുമായി. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മരണത്തിൽ നിന്ന് രക്ഷപെട്ട അനുഭവവും നായകൻ മോഹൻലാലിന് ഉണ്ടായി.
കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്ന ഗാനരംഗം ചിത്രീകരിക്കുന്ന സമയത്താണ് ആ സംഭവം അരങ്ങേറിയത്. വളരെ അപകടം പിടിച്ച ചിത്രീകരണമായിരുന്നു അതിലെ തീവണ്ടിക്കു മുകളിൽ ഉള്ളത്. ഇന്നത്തെ പോലെ സുരക്ഷാ സജ്ജീകരണങ്ങൾ അന്ന് ലഭ്യമല്ല. അന്നുണ്ടായ സംഭവം ഇങ്ങനെ. തീവണ്ടിയിൽ ഗാനരംഗം ചിത്രീകരിക്കുമ്പോൾ ജഗതി ശ്രീകുമാർ മോഹൻലാലിൻറെ എതിർവശത്ത് തിരിഞ്ഞ് നിൽക്കുകയായിരുന്നു. രേവതി അവരുടെ തൊട്ടടുത്തും. പെട്ടന്നാണ് എല്ലാവരും താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈൻ കാണുന്നത്. അത് കണ്ടപാടെ ‘ലാലേ കുനിയ്’ എന്നു ജഗതി ശ്രീകുമാർ ഉറക്കെ വിളിച്ചു പറഞ്ഞു. സാധാരണഗതിയിൽ കുനിയ് എന്ന് വിളിച്ചുപറഞ്ഞാൽ നമ്മൾ അവിടേക്ക് തിരിഞ്ഞ് നോക്കി ‘എന്തിനാ’ എന്ന് ചോദിയ്ക്കാൻ ആണ് സാധ്യത. അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇന്ന് നമുക്ക് മോഹൻലാൽ എന്ന നടനെ നഷ്ടമായി പോയേനേ. ഈ സംഭവം വെളിപ്പെടുത്തിയത് കിലുക്കത്തിൽ അഭിനയിച്ച നടൻ നന്ദു ആണ്. മനോരമ ഒരുക്കിയ കിലുക്കത്തിന്റെ ഇരുപത്തിയഞ്ച് വർഷം പ്രത്യേകപരിപാടിയിൽ പ്രിയദർശനും നന്ദുവുമാണ് ഈ സംഭവങ്ങൾ തുറന്നു സംസാരിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.