ഇന്റർനാഷണൽ മാഗസിൻ ആയ ഫോബ്‌സ് മാഗസിൻ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന , ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ് താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് മോഹൻലാലും ദുൽകർ സൽമാനും മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്. ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ആണ് ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ളതും വരുമാനം നേടുന്നതുമായ താരം. കഴിഞ്ഞ ഒരു വർഷം കൊണ്ട് 233 കോടി രൂപയാണ് സല്‍മാന്‍ ഖാൻ വരുമാനം ആയി നേടിയത്. ഷാരൂഖ് ഖാൻ, ഇന്ത്യൻ ക്രിക്കറ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർ രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നു. ഷാരൂഖിന് 170 കോടിയും കോഹ്‌ലിക്ക് 100 കോടിയുമാണ് വാർഷിക വരുമാനം.
പട്ടികയിൽ 73 ആം സ്ഥാനത്തുള്ള മോഹൻലാലിന് പതിനൊന്നു കോടി രൂപയാണ് വാർഷിക വരുമാനം ലഭിക്കുന്നത്. 78 ആം സ്ഥാനത്തു ആണ് ദുൽകർ സൽമാൻ നിൽക്കുന്നത്. ഒൻപതു കോടി രൂപയാണ് ദുൽകർ സൽമാന്റെ വാർഷിക വരുമാനം. നൂറു പേരുടെ പട്ടികയിൽ മറ്റൊരു മലയാള താരത്തിനും ഇടം നേടാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. തെലുങ്കു സൂപ്പർ സ്റ്റാർ ആയ അല്ലു അർജുൻ ദുൽഖറിനും താഴെ എണ്പത്തിയൊന്നാം സ്ഥാനത്തു ആണ്. സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരും പട്ടികയിൽ ഉയർന്ന സ്ഥാനം അലങ്കരിക്കുന്നു. അക്ഷയ് കുമാർ നാലാം സ്ഥാനത്തും ആമിർ ഖാൻ അഞ്ചാം സ്ഥാനത്തും ആണ് പട്ടികയിൽ. 68.75 കോടി രൂപയാണ് ആമിർ ഖാന്റെ വാർഷിക വരുമാനം.
നടിമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 68 കോടി രൂപയുടെ വാർഷിക വരുമാനം നേടിയ പ്രിയങ്ക ചോപ്രയാണ്. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, നടി ദീപിക പദുക്കോൺ എന്നിവർ യഥാക്രമം പതിമൂന്നും പതിനൊന്നും സ്ഥാനങ്ങളിൽ ഉണ്ട് പട്ടികയിൽ. പ്രിയങ്ക ചോപ്ര മാത്രം ആണ് ആദ്യ പത്തിൽ ഇടം നേടിയ വനിത. കങ്കണാ റാണോത്തും സൈന നെഹ്‌വാളും പട്ടികയിൽ ആദ്യ മുപ്പതു പേരുടെ ഇടയിൽ ഉണ്ട്. നൂറു പേരുടെ പട്ടികയിൽ ഇരുപത്തിയഴുപേരാണ് കായിക രംഗത്ത് നിന്നും ഇടം നേടിയത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.