Mohanlal Stills
വെള്ളപ്പൊക്കവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന കേരളാ ജനതക്കുള്ള സഹായം എല്ലാവരുടെ ഭാഗത്തു നിന്നും അനസ്യൂതം തുടരുകയാണ്. മലയാള സിനിമയും അതുപോലെ അന്യ ഭാഷാ സിനിമാ താരങ്ങളുമെല്ലാം തങ്ങളുടെ സഹായ സഹകരണങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ് ഏവരുമിപ്പോൾ. താര സംഘടനയായ ‘അമ്മയുടെ പേരിൽ പ്രസിഡന്റ് മോഹൻലാലിൻറെ നിർദേശ പ്രകാരം ജഗദീഷ് മുകേഷ് , മുകേഷ് എന്നിവർ ചേർന്ന് പത്തു ലക്ഷം രൂപ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ തന്റെ വ്യക്തിപരമായ സംഭാവനയായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചു. തുക നാളെ മുഖ്യമന്ത്രിക്ക് കൈമാറും.
അമ്മയുടെ പേരിലുള്ള സഹായത്തിന്റെ ആദ്യ ഗഡു മാത്രമാണ് നേരത്തെ നൽകിയ പത്തു ലക്ഷം രൂപ എന്നും സഹായ സഹകരണങ്ങൾ ഇനിയും തുടരും എന്നും ‘അമ്മ സംഘടനാ വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാൽ ആരാധകരും തങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ പേരിൽ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ദുരിത ബാധിതർക്ക് വേണ്ട ആവശ്യ സാധനങ്ങൾ ആണ് അവർ എത്തിക്കുന്നത്. മോഹൻലാലിന് പുറമെ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയവരും ജനങ്ങളുടെ ദുരിത നിവാരണത്തിൽ തങ്ങളുടെ പങ്കു വഹിക്കുന്നുണ്ട്. അതുപോലെ അന്യ ഭാഷ സിനിമാ താരങ്ങളായ സൂര്യ, കാർത്തി, വിജയ് ദേവർക്കൊണ്ട, റാം ചരൺ, പ്രഭാസ്, കമല ഹാസൻ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നടത്തിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും സോഷ്യൽ മീഡിയയിലൂടെയും തങ്ങളെ കൊണ്ട് കഴിയും വിധമൊക്കെ ജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ ദുരന്തത്തെ തരണം ചെയ്യണം എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.