മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ട് മോഹൻലാൽ- രഞ്ജിത് ടീം വീണ്ടും എത്തുകയാണ്. ബിലാത്തിക്കഥ എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തിനായി മോഹൻലാൽ 45ഓളം ദിവസം മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് പത്തിന് ലണ്ടനിൽ വെച്ച് ആരംഭിക്കുന്നതാണ്. മെയ് 10 മുതൽ ജൂൺ 25 വരെ നീളുന്ന 45 ദിവസങ്ങൾ ആണ് മോഹൻലാൽ ഈ ചിത്രത്തിനായി നൽകിയിരിക്കുന്നത്. പ്രശസ്ത രചയിതാവ് സേതുവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലില്ലി പാഡ് മോഷൻ പിക്ചേഴ്സിന്റെ യും വർണ്ണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുബൈർ എൻ. പി, എൻ. കെ. നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജൻ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. അനു സിത്താര, ജ്യുവൽ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ.
ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഷാലിൻ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻലാൽ രഞ്ജിത് ചിത്രം ഉണ്ടാകുമെന്ന് മുൻപുതന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ചിത്രത്തെ പറ്റിയുള്ള സ്ഥിതീകരണം കഴിഞ്ഞ ദിവസമായിരുന്നു ഉണ്ടായിരുന്നത്. വർണ്ണചിത്ര ഗുഡ് ലൈൻ റിലീസ് ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തിക്കുന്നു. ഇതിനുമുൻപ് മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ചിത്രം ലോഹം 2015 ഓണത്തിനായിരുന്നു തിയേറ്ററുകളിലെത്തിയത്. ചിത്രം വൻ വിജയം കരസ്ഥമാക്കിയിരുന്നു. ലോഹത്തിനു ശേഷം രഞ്ജിത്തും മോഹൻലാലും വീണ്ടും ഒന്നിക്കുമ്പോൾ ആരാധക പ്രതീക്ഷകളും വാനോളമാണ്.
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
This website uses cookies.