മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഇനി ലണ്ടനിലേക്ക് പുതിയ ചിത്രമായ ബിലാത്തികഥയുടെ ഷൂട്ടിംഗിനായാണ് മോഹൻലാൽ ലണ്ടനിലേക്ക് യാത്ര തിരിക്കുന്നത്. അടുത്ത വാരത്തോട് കൂടി മോഹൻലാൽ ലണ്ടനിലേക്ക് തിരിക്കും. ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലായിരുന്നു മോഹൻലാൽ. ചിത്രത്തിനായി വലിയ മേക്കോവറുകൾ നടത്തിയ മോഹൻലാൽ അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്ത വാരം പൂർത്തിയാക്കും എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതോട് കൂടി മോഹൻലാൽ ലണ്ടനിലേക്ക് തിരിക്കും. മെയ് ആദ്യവാരം തുടങ്ങി ജൂൺ 25 വരെയായിരിക്കും ചിത്രത്തിൻറെ ഷൂട്ടിംഗ് ചിത്രത്തിനായി മോഹൻലാൽ 45ഓളം ദിവസം മാറ്റിവെച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലായിരുന്നു. എന്തുതന്നെയായാലും കാത്തിരിപ്പുകൾക്ക് വിരാമമായി കൊണ്ടാണ് ഇപ്പോൾ ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു എന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഷാലിൻ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ച പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിനായും ക്യാമറ ചലിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് സാജു തോമസ് ഈണം പകർന്നിരുന്നു. ലില്ലി പാഡ് മോഷൻ പിക്ചേഴ്സിന്റെ യും വർണ്ണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുബൈർ എൻ. പി, എൻ. കെ. നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തും.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.