ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും കംപ്ലീറ്റ് ആക്ടറുമായ മോഹൻലാൽ ഏറെ വായിക്കുകയും വായനയെ ഏറെ ഇഷ്ട്ടപെടുന്ന ആളുമാണ്. മോഹൻലാലിന്റെ പരന്ന വായനയെ കുറിച്ച് ഏറെ പേര് മുൻപ് പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഈ അടുത്ത കാലത്തു സമയ കുറവ് മൂലം വായിക്കുന്നതിന്റെ അളവ് കുറഞ്ഞു എന്ന് താരത്തിന് തോന്നി തുടങ്ങിയിരുന്നു. അതിനു വേണ്ടി ഇപ്പോൾ മോഹൻലാൽ ചെയ്തിരിക്കുന്നത് വാട്സ് അപ്പ് ഉപേക്ഷിക്കുക എന്നതാണ്. താൻ പൂർണ്ണമായും വാട്സ് ആപ്പ് ഉപേക്ഷിച്ചു എന്നും അതുകൊണ്ടു തന്നെ ഇപ്പോൾ തനിക്കു ഒരുപാട് സമയം ആണ് കൂടുതൽ ലഭിക്കുന്നത് എന്നും താരം പറയുന്നു. സമയത്തോടൊപ്പം സന്തോഷവും വായനയുടെ സുഖവും തിരിച്ചു പിടിക്കാൻ വേണ്ടിയാണു താൻ ഇത് ചെയ്തത് എന്നും, താൻ ചെയ്തത് കൊണ്ട് മറ്റുള്ളവരും ഇങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല എന്നും മോഹൻലാൽ പറയുന്നു.
പലപ്പോഴും രാവിലെ ഫോൺ നോക്കുമ്പോൾ കാണുന്നത് മനസ്സ് മടുപ്പിക്കുന്ന വാർത്തകളും ചിത്രങ്ങളും ആയിരിക്കുമെന്നും സന്തോഷത്തേക്കാൾ കൂടുതൽ പലരുടെയും പരിഭവങ്ങൾ ആണ് കാണുക എന്നും ലാലേട്ടൻ പറയുന്നു. അതൊക്കെ ഇപ്പോൾ ഒഴിവാക്കാനാവുന്നുണ്ട്. നിലച്ചു പോയ പുസ്തക വായനയും രാവിലെ തന്നെയുള്ള പത്ര വായനയും തിരിച്ചു വന്നു എന്നും കാറിൽ ഇരിക്കുമ്പോൾ ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്ന ശീലവും തിരിച്ചെത്തി എന്നും മോഹൻലാൽ പറഞ്ഞു. ജോലിക്കിടയിൽ പോലും മനസ്സ് മടുപ്പിക്കുന്ന സന്ദേശങ്ങൾ വാട്സ് ആപ്പ് വഴി വന്നിട്ടുണ്ട് എന്നും അതൊക്കെ കണ്ടാൽ എങ്ങനെ സന്തോഷത്തോടെ ജോലി ചെയ്യും എന്നും മോഹൻലാൽ ചോദിക്കുന്നു. ഏതായാലും വാട്സ് ആപ്പ് ഉപേക്ഷിച്ചപ്പോൾ തന്നിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങി പോയത് പോലെ ആണ് തോന്നുന്നത് എന്നാണ് മോഹൻലാൽ പറയുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.