ആരാധകർക്ക് അക്ഷരാർത്ഥത്തിൽ ഉത്സവം തീർക്കുകയായിരുന്നു ‘അമ്മ മഴവിൽ ഷോ. ആഴ്ചകളോളം നീണ്ട റിഹേഴ്സലിനു ശേഷം സൂപ്പർതാരങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ അവതരിച്ചപ്പോൾ അത് മറക്കാനാവാത്ത അനുഭവമായി മാറുകയാണ് ഉണ്ടായത്. തകർപ്പൻ നൃത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും എത്തുമെന്ന് നേരത്തെതന്നെ വാർത്തകളും ദൃശ്യങ്ങളും സഹിതം വന്നിരുന്നു. മോഹൻലാലിൻറെ തകർപ്പൻ പരിശീലന രംഗങ്ങളും ആരാധകർക്ക് ആവേശമാകാൻ പുറത്തുവന്നിരുന്നു. അതിനിടെയാണ്. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ ആടുതോമ ആരാധകർക്ക് ആവേശം തീർത്ത് അമ്മ മഴവിൽ ഷോയിൽ വീണ്ടുമെത്തിയത്. മോഹൻലാൽ കഥാപാത്രങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രങ്ങളിലൊന്നായാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിലെ ആട് തോമയെ കണക്കാക്കുന്നത്. ആ ആട് തോമയെ വീണ്ടും നൃത്തച്ചുവടുകളുമായി പുനരാവിഷ്കരിക്കുകയായിരുന്നു ഇന്നലെ ‘അമ്മ മഴവിൽ ഷോയിൽ.
സ്ഫടികത്തിലെ മോഹൻലാലും സിൽക്ക് സ്മിതയും അവതരിപ്പിച്ച ഏഴിമല പൂഞ്ചോല എന്ന എക്കാലത്തെയും വലിയ ഹിറ്റ് ഗാനം വീണ്ടും വേദിയിൽ എത്തുകയായിരുന്നു. ആടുതോമയുടെ വേഷത്തിൽ മോഹൻലാലിൽ വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർക്ക് അത് വലിയ ആവേശമായിരുന്നു. അന്ന് മോഹൻലാലിനൊപ്പം തകർപ്പൻ നൃത്തം ചെയ്ത സിൽക്ക് സ്മിതയായി ഒപ്പമെത്തിയ ഇനിയയും കൗതുകമായി. സിൽക്ക് സ്മിതയെ അവതരിപ്പിച്ച ഇനിയ കൂടി വേദിയിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് അതൊരു രസകരമായ അനുഭവമായി മാറുകയായിരുന്നു. സിൽക്ക് സ്മിതയായി ഇനിയ വളരെ രസകരമായ പ്രകടനമാണ് തന്റെ നൃത്തത്തിലൂടെ അദ്ദേഹം കാഴ്ചവച്ചത്. ഇരുവരും ഒന്നിച്ചുള്ള നൃത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.