[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തി..!

ഇന്നുച്ചയ്ക്ക് മുതൽ മലയാള സിനിമാ പ്രേമികളും മോഹൻലാൽ, പൃഥ്‌വി രാജ് ആരാധകരും കാത്തിരുന്നത് വൈകുന്നേരം ഏഴു മണിയായി കിട്ടാനാണ്. കാരണം കേരളം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് ഏഴു മണിക്ക് പുറത്തു വരുമെന്ന് സംവിധായകനായ പൃഥ്‌വി രാജ് സുകുമാരനും നായകനായ മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത് ഇന്ന് ഉച്ചയോടെ ആണ്. യുവ സൂപ്പർ താരമായ പൃഥ്‌വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുങ്ങുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തി൯ൽ ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ ആണ് നായകനായി എത്തുന്നത്. അങ്ങനെ പ്രേക്ഷകരുടെ ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലൂസിഫർ ഫസ്റ്റ് ലുക്ക് കൃത്യം ഏഴു മണിക്ക് തന്നെയെത്തി.

ആരാധകർ പറഞ്ഞത് പോലെ , ഏഴാം മാസത്തിലെ ഏഴാം ദിവസം കൃത്യം ഏഴു മണിക്ക് തന്നെ നരകത്തിന്റെ അധിപനായ ലൂസിഫർ തന്റെ ആദ്യ ദർശനം പ്രേക്ഷകർക്കു നൽകി. ഏവരെയും ആവേശം കൊള്ളിക്കുന്ന കിടിലൻ ഫസ്റ്റ് ലുക് ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മോഹൻലാലിൻറെ മുഖം പോസ്റ്ററിൽ ഇല്ലെങ്കിലും വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്ന മോഹൻലാലിൻറെ കഴുത്തിന് താഴോട്ടുള്ള രൂപമാണ് പോസ്റ്ററിൽ വന്നിരിക്കുന്നത്. മോഹൻലാലിൻറെ ലൂസിഫർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയെ ഇപ്പോൾ പ്രകമ്പനം കൊള്ളിക്കുകയാണ്. ഇന്നലെ ഒടിയൻ ടീസർ ഇറക്കി ഓൾ ഇന്ത്യ ലെവലിൽ ട്രെൻഡ് ചെയ്യിച്ച മോഹൻലാൽ തൊട്ടടുത്ത ദിവസം തന്നെ ലൂസിഫർ ആയി ആ കൊടുംകാറ്റ് വീണ്ടും സൃഷ്ടിക്കുകയാണ് സോഷ്യൽ മീഡിയയിൽ എന്ന് പറഞ്ഞെ പറ്റു.

മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ മാസ്സ് എന്റെർറ്റൈനെർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഈ മാസം പതിനെട്ടു മുതൽ ചിത്രീകരണം ആരംഭിക്കും. കുട്ടിക്കാനം, ട്രിവാൻഡ്രം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ആയി ആദ്യ ഷെഡ്യൂൾ പ്ലാൻ ചെയ്യുന്ന ഈ ചിത്രം എറണാകുളം, മുംബൈ എന്നിവിടങ്ങളിലും ചിത്രീകരിക്കും എന്നാണ് സൂചന. 100 ദിവസം കൊണ്ടാണ് ഈ ചിത്രം ചിത്രീകരിക്കുക എന്നതും സൂചകൾ ഉണ്ട്. സുജിത് വാസുദേവ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആയിരിക്കും. മഞ്ജു വാര്യർ , വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, സാനിയ എന്നിവർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ട്. ആ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

19 hours ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.